അണമുറിയാതൊഴുകുന്ന അമ്മ സ്‌നേഹത്തിന് ആദരമര്‍പ്പിച്ച് മറ്റൊരു മാതൃദിനം കൂടി കടന്നു പോയി. ലോകത്തെ എല്ലാ അമ്മമാര്‍ക്കും ആദരത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കപ്പെട്ട ദിനത്തില്‍ ഹൃദ്യമായ കുറേ നിമിഷങ്ങളും പിറവിയെടുത്തു. സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന അത്തരമൊരു മാതൃദിന ആശംസയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. പ്രായം തോന്നിക്കാത്ത ഒരമ്മയ്ക്ക് മകന്‍ നല്‍കിയ ആശംസയാണ് ഈ നിമിഷത്തിലും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ടാല്‍ ചേച്ചിയെന്നു തോന്നിക്കുന്ന മമ്മിയെക്കുറിച്ച് ബാഞ്ചോ എമേഴ്‌സണ്‍ എന്ന മകനാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ദി മലയാളി ക്ലബ് എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയിലാണ് ബാഞ്ചോ സരസമായ കുറിപ്പിനൊപ്പം ഈ വിശേഷം പങ്കുവച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;
Mothers Day Challenge
“സത്യം പറ, നിന്റെ പെങ്ങൾ അല്ലെ .. ചേച്ചി അല്ലെ” .. ഇതൊക്കെ ആണ് സാദാരണ കിട്ടറുള്ള കമ്മെന്റ്സ് .. അനിയത്തി ആണോ എന്ന് വരെ ചോദിച്ചിട്ട് ഉണ്ട്. അമ്മയ്ക്ക് ജയ്‌പൂർ ജോലി ആയിരുന്ന കൊണ്ട് എന്റെ പേരെന്റ്സ് മീറ്ററിംഗിന് ഒന്നും വരാൻ പറ്റിയിരുന്നില്ല. എന്റെ ഓർമയിൽ പ്ലസ് ടൂവിന് പഠിക്കുമ്പോൾ ഒരു തവണ വന്നു . അന്ന് പ്രിൻസിപ്പാൾ ചേച്ചി പറ്റില്ല, അമ്മയോ അച്ഛനോ വരണം എന്ന് പറഞ്ഞു മമ്മിയെ തിരിച്ചു വിട്ടു.
ഇതുപോലെ ഉള്ള അമ്മയും മകനും ഉണ്ടോ ? വയസ് മെൻഷൻ ചെയ്യതാൽ മമ്മി ഓടിക്കും. അതുകൊണ്ട് ചെയ്യുന്നില്ല. എനിക്ക് വയസ് 28 ആയി
എനിക്ക് വയസായി വരുന്നു.. മമ്മിയ്ക്ക് വയസ് കുറഞ്ഞു വരുന്നു.
ഇനി aആരേലും മോൾ ആണോ എന്ന് ചോദിക്കാതെ ഇരുന്നാൽ മതിയാരുന്നു ..
#santhoormomchallenge