കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് മൂന്ന് വയസുകാരിയുടെ വീഡിയോ. നഴ്‌സായ സ്വന്തം അമ്മയെ ഒരു മൈല്‍ അകലെ നിന്ന് കൈവീശിക്കാണിച്ചും കരയുന്ന കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍മീഡിയയുടെയും കണ്ണ് നനയ്ക്കുകയാണ്.
കൊവിഡുമായി ബന്ധപ്പെട്ട ഒരാഴ്ചത്തെ സേവനത്തിനു ശേഷം അതേ ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുന്ന അമ്മ സുഗന്ധ കോരിക്കൊപ്പ മകളെ കണ്ടിട്ട് രണ്ടാഴ്ച ആയിരുന്നു. ഭക്ഷണം പോലും കഴിക്കാതെ, അമ്മയെ കാണണമെന്നു കുട്ടി പിടിവാശി പിടിച്ചതോടെയാണ് അച്ഛന്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചത്. ശേഷം അകലെ നിന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാസ്‌ക് ധരിച്ച് ആശുപത്രിക്കു മുന്നില്‍ നിന്ന അമ്മയെ അകലെ നിന്നു കാണാനേ സാധിച്ചുള്ളൂ.‘അമ്മേ, വാ’ എന്നു നിലവിളിക്കുന്ന കുട്ടിയുടെയും നിറകണ്ണുകളോടെ നിസ്സഹായയായി നില്‍ക്കുന്ന സുഗന്ധയുടെയും വീഡിയോ സോഷ്യല്‍മീഡിയയെ ഈറനണിയിക്കുകയാണ്.
ബെളഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നുള്ള വീഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി യെഡിയൂരപ്പ സുഗന്ധയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയും അര്‍പ്പണബോധത്തെ അഭിനന്ദിക്കുകയും ചെയ്തു.
3 year old daughter of a nurse cries to b with her mother outside d hotel & she asked her mother 2 come near 2 her. as per the source, Nurse didn't go home from 15 days.
— Shruthi Thumbri ?? (@Shruthi_Thumbri) April 8, 2020
This incident took place at Belagavi, Karnataka.
Isn't it heart touching? ?#ThankYouCoronaWarriors pic.twitter.com/vKqd9rj575