കഥ പറഞ്ഞും പാട്ടു പാടിയുമൊക്കെ സോഷ്യൽ മീഡിയയിൽ താരങ്ങളാകാറുണ്ട് ഇപ്പോൾ മുതിർന്നവരും, അത്തരത്തിൽ മനോഹാരമായ നൃത്ത ചുവടുകളുമായെത്തി സൈബർ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ് ഒരു മുത്തശ്ശി.
കൈകളുടെയും കാലുകളുടെയും മനോഹരമായ ചലനങ്ങൾക്കൊപ്പം പാട്ടിനനുസരിച്ച് മുഖത്തും ഭാവങ്ങള്‍ വിരിയിച്ചുകൊണ്ടാണ് ഈ മുത്തശ്ശിയുടെ നൃത്തം. മനോഹരമായ നൃത്തചുവടുകളിലൂടെ സോഷ്യല്‍ മീഡിയയുടെ മനം നിറയ്ക്കുകയാണ് ഈ മുത്തശ്ശി.
അതിഗംഭീരമായ നൃത്ത പ്രകടനമാണ് 79- കാരിയായ ഈ അമ്മ കാഴ്ചവയ്ക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ അമ്മയുടെ നൃത്ത വീഡിയോ ഇതിനോടകം തന്നെ ഏറ്റെടുത്തവര്‍ നിരവധിയാണ്. കാഴ്ചക്കാരന്റെ നയനങ്ങള്‍ക്കൊപ്പം മനസ്സും നിറയ്ക്കുന്നുണ്ട് മുത്തശ്ശിയുടെ ഈ മനോഹര നൃത്തം.
ചുറ്റുമുള്ള ഒന്നിലും ശ്രദ്ധിക്കാതെ വളരെ ആത്മവിശ്വാസത്തോടെയും ലാഘവത്തോടെയുമാണ് ഈ മുത്തശ്ശി പാട്ടിനനുസരിച്ച് ചുവടുവെയ്ക്കുന്നത്. കൃഷ്ണ ഭക്തിഗാനത്തിനാണ് ഈ മുത്തശ്ശി ചുവടുകൾ വയ്ക്കുന്നത്.