സൈക്കിളിൽ പോകുകയായിരുന്ന ആൾക്ക്​ നേരെ ചാടിവീണ് കരടി; വീഡിയോ

ഒഡിഷ കാലഹന്ദി ജില്ലയിലെ ബവാനിപട്​നയിലാണ്​ സംഭവം. സൈക്കിളിൽ പോകുകയായിരുന്ന ആൾക്ക്​ നേരെ കരടി ചാടിവീഴുകയായിരുന്നു. ആക്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിയെത്തി വടികൊണ്ട്​ അടിച്ചും ഒച്ചവെച്ചും കരടിയെ ഓടിക്കുന്നതും കരടി ഓടിമറയുന്നതും വിഡിയോയിൽ കാണാം.

ജനവാസ കേന്ദ്രത്തിലിറങ്ങിയ കരടി സൈക്കിളുമായി പോയ വ്യക്തിയെ ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ ഇയാ​െള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരടിയെ വടികൊണ്ട്​ അടിച്ചോടിച്ചശേഷം​ നാട്ടുകാർ​ ഇയാളെ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

Previous article16 വര്‍ഷം, ഇതാദ്യമായി പാടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിച്ചു; ഭാര്യയുടെ പാട്ട് പങ്കുവച്ച് വിനീത്.!
Next articleആശുപത്രിക്കിടക്കയിലെ പ്രണയസാഫല്യം.! വൈറലായി വിവാഹ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here