‘സൂരരൈ പോട്രി’ലെ പൈലറ്റ്; വർഷ നായരെ കണ്ടെത്തി സോഷ്യൽമീഡിയ…

സൂര്യ നായകനായി എത്തിയ സൂരരൈ പോട്ര് എന്ന സിനിമ ആമസോൺ പ്രൈം വഴി റിലീസായതിന് പിന്നാലെ ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. എയർ ഡെക്കാൻ എന്ന ലോ ബഡ്ജറ്റ് എയർലൈൻസ് സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥ് എഴുതിയ ആത്മകഥ ‘സിംപ്ലി ഫ്ലൈ’ എന്ന പുസ്തകത്തെ ആധാരമാക്കി സംവിധായിക സുധ കൊങ്ങര ഒരുക്കിയ സിനിമ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് ഇതിനകം നിരൂപകരും പ്രേക്ഷകരും പുകഴ്ത്തിയിരിക്കുന്നത്.

5654

ഇപ്പോഴിതാ ചിത്രത്തിലെ ഓരോ അഭിനേതാക്കളേയും പുകഴ്ത്തികൊണ്ട് പലരും സോഷ്യൽമീഡിയയിൽ കുറിപ്പുകള്‍ പങ്കുവയ്ക്കുകയാണ്. അക്കൂട്ടത്തിൽ ചിത്രത്തിലെ വനിത പൈലറ്റായെത്തുന്ന യുവതിയേയും സോഷ്യൽമീഡിയ കണ്ടെത്തിയിരിക്കുകയാണ്. സിനിമയുടെ എൻഡ് ടൈറ്റിൽ കാർഡ് കാണിക്കുന്ന സമയത്ത് മിന്നി മറയുന്ന ദൃശ്യങ്ങളിലാണ് വിമാനത്തിൽ നിന്ന് ഇറങ്ങി വരുന്ന വനിതാ പൈലറ്റിനെ കാണിക്കുന്നത്. ഈ പെൺകുട്ടിയാണോ വിമാനം പറത്തിയത് എന്ന് ഉർവശിയുടെ കഥാപാത്രം അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യം അകമ്പടിയായാണ് ഇവരെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

tj

സിനിമയിൽ മാത്രമല്ല യഥാർത്ഥത്തിൽ പൈലറ്റാണ് വർഷ നായർ എന്ന ഈ യുവതി. ചെന്നൈ സ്വദേശിയായ വർഷ ഇൻഡിഗോയിലെ പൈലറ്റാണ്. ഭർത്താവ് ലോഗേഷ് എയർ ഇന്ത്യയിൽ പൈലറ്റാണ്. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ചാണ് വർഷ സിനിമയിലേക്ക് എത്തിയത്. കേരളത്തിൽ പൊന്നാനിയിൽ കുടുംബ വേരുകളുള്ള വർഷ കുടുംബവുമൊത്ത് ചെന്നൈയിലാണ് കഴിയുന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗത്തിന് ശേഷം വരുന്ന പൈലറ്റായ പെൺകുട്ടി ആരെന്ന് തിരഞ്ഞ് സൂരരൈ പോട്ര് ആരാധകരാണ് വർഷയുടെ ഇൻസ്റ്റ പേജ് കണ്ടെത്തിയത്. ഇൻസ്റ്റയിൽ പൈലറ്റ് വേഷത്തിൽ നിരവധി ചിത്രങ്ങൾ വർഷ പങ്കുവെച്ചിട്ടുണ്ട്.

543654
Previous articleനിങ്ങൾ തെളിക്കുന്ന ഓരോ ദീപവും നിങ്ങളുടെ ജീവിതത്തെ പ്രഭാപൂരിതമാക്കട്ടെ! ദീപാവലി സ്‌പെഷ്യൽ ഫോട്ടോഷൂട്ടുമായി ഭാവന..
Next articleകുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here