വളരെ ചെറിയ സമയം കൊണ്ട് തന്നെ ബോളിവുഡിൽ നിലയുറപ്പിച്ച താരമാണ് സോനാക്ഷി സിൻഹ. അഭിനയവും ഒപ്പം മോഡലിങും ചെയ്യുന്ന താരം സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ചും കൃത്യമായ നിലപാട് സ്വീകരിക്കാറുണ്ട്.
സോഷ്യൽ മീഡിയ വഴി ചെറിയ ചെറിയ കാര്യങ്ങൾ വരെ പങ്കുവെക്കുന്ന താരത്തിന് ആരാധകരുടെ പിന്തുണയും ലഭിക്കാറുണ്ട്. മീ ട്ടൂ വിവാദം കത്തിനിൽക്കുന്ന സമയത്ത് തനിക്കും ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായെന്നും അവരുമയൊന്നും താൻ ഇനി അഭിനയിക്കില്ലയെന്നും താരം വ്യക്തമാക്കി.
കാലത്ത് മുതൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായികമാർ കുളിച്ചും മറ്റും റെഡി ആയി നിന്നാലും നായകനായ സൂപ്പർ താരങ്ങൾ വളരെ വൈകിയാണ് ലോകേഷനിൽ എത്തുന്നത്. തലേ ദിവസം രാത്രി കുടിച്ച കള്ളിന്റെ മണവുമായി എത്തുന്ന സൂപ്പർ സ്റ്റാറുകൾ പലപ്പോഴും പല്ല് തേക്കുകയോ, കുളിക്കുകയോ ചെയ്യാറില്ല എന്നും താരം തുറന്നടിച്ചു.
സെറ്റിലുള്ള ആരും ഇതിനെ കുറിച്ചൊന്നും താരങ്ങളോട് ചോദിക്കാറില്ല എന്നും നടി കൂട്ടിചേർത്തു. സൂപ്പർ താരങ്ങളായി അടുത്ത് ഇടപഴകേണ്ട രംഗങ്ങൾ വരുമ്പോൾ അത് അവർ മോശമായ തരത്തിൽ ഉപയോഗിക്കുമെന്നും, മാറിടങ്ങളിൽ അമർത്തുമെന്നും താരം തുറന്നടിച്ചു. ചുംബന രംഗങ്ങൾ ബലാത്സംഗ രംഗങ്ങളാക്കി സൂപ്പർ സ്റ്റാറുകൾ മാറ്റുമെന്നും, ഇതെല്ലാം കഷ്ടപ്പെട്ട് ചെയ്യേണ്ടി വരുന്ന നടികളുടെ അവസ്ഥ ആരും ആലോചിക്കുന്നില്ല എന്നും താരം വിമർശനം ഉന്നയിച്ചു.