“സുജോയിൽ നിന്നും കിട്ടിയ തേപ്പിന്റെ കാഠിന്യം കുറക്കാൻ സിഗററ്റ് വലിച്ചത്”; അലസാന്ദ്ര..! വീഡിയോ

കണ്ണിന് രോഗം ബാധിച്ച് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ഏറെ ചര്‍ച്ചയായത് അലസാന്‍ഡ്രയും സുജോയും തമ്മിലുള്ള പ്രണയമായിരുന്നു. ഇരുവരും തിരിച്ചുവന്നപ്പോള്‍, ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ച ആ പ്രണയത്തിന്‍റെ അവസ്ഥ എന്താണ്?… രാവിലെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വീണയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. നിന്‍റെ മുഖത്ത് കള്ളലക്ഷണമുണ്ടെന്ന് വീണ പറയുന്നു. എന്നാല്‍ അത് ഐശ്യര്യം കൂടിയാണെന്ന് തമാശ രൂപത്തില്‍ അലസാന്‍ഡ്ര മറുപടി നല്‍കി.

നിങ്ങള്‍ ഇവിടെ നിന്ന് പോയത് മുതല്‍ ചോറ് തന്നെയാണ് താന്‍ കഴിക്കുന്നതെന്ന് തോന്നുന്നു എന്ന് വീണ പറഞ്ഞു. അടുത്തുകൂടി നടന്നുപോകുന്ന സുജോയോട് നിങ്ങള്‍ തമ്മില്‍ മിണ്ടാറില്ലേയെന്ന് വീണ ചോദിച്ചു. ഉണ്ടല്ലോ ഇപ്പൊ സംസാരിച്ചല്ലേ ഉള്ളുവെന്ന് അലസാന്‍ഡ്രയും സുജോയും മറുപടി നല്‍കി. അലസാന്‍ഡ്ര ജസ്‍ലയോട് പറഞ്ഞ മറുപടിയാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു, രക്ഷിതാക്കള്‍ ചോദിച്ചപ്പോള്‍ ഞാന്‍ സത്യം പറ‍ഞ്ഞു. അവരൊന്നും എന്നോട് പറഞ്ഞില്ല. വീണയോട് തനിക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞ സുജോ എന്നോട് എക്സ് ഗേള്‍ ഫ്രണ്ടിനെ കുറിച്ച് വീണയോട് പറഞ്ഞുവെന്നാണ് പറ‍ഞ്ഞത്.

പക്ഷെ ഞാന്‍ വിശ്വസിച്ചത് സുജോയെ ആയിരുന്നു. കാരണം എനിക്കവനെ വലിയ ഇഷ്ടമായിരുന്നു. അച്ഛനൊക്കെ വലിയ വിഷമമായി, ഞാന്‍ കരയുന്നു, ഞാന്‍ ഇഷ്ടപ്പെടുന്ന ചെറുക്കനുവേണ്ടി കരയുന്നു അങ്ങനെയൊക്കെ ആയപ്പോ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല. റിവഞ്ചൊന്നും വേണ്ട, താനും സ്ട്രാറ്റജിയായിരുന്നു എന്ന് കരുതണമെന്ന് അലസാന്‍ഡ്രയോട് ജസ്‍ല പറഞ്ഞു. എല്ലാം എന്‍റെ മനസില്‍ മാത്രമാണെന്നും അവനോട് ഞാന്‍ സംസാരിക്കുമെന്നും ഇത് ഗെയിമാണെന്ന് മനസിലായത് പുറത്തുപോയപ്പോഴായിരുന്നു എന്നും അലസാന്‍ഡ്ര പറഞ്ഞു.

അലസാന്‍ഡ്രയുമായുള്ള പ്രണയം തന്‍റെ സ്ട്രാറ്റജിയാണെന്ന് സുജോ തുറന്നുപറഞ്ഞുകഴിഞ്ഞു. എന്നാല്‍ താന്‍ സീരിയസായിരുന്നു എന്നാണ് അലസാന്‍ഡ്ര വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാം പുതിയതാണ് വേറെ ലെവല്‍ കാഴ്ചകള്‍ സുജോയില്‍ നിന്നും അലസാന്‍ഡ്രയില്‍ നിന്നും പ്രതീക്ഷിക്കാം.

Previous articleഒന്നരവര്‍ഷം മുൻപ് നടന്ന ഫോൺ കോള്‍ ഇപ്പോള്‍ എന്തിന് പുറത്തുവന്നു..! തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ശ്രമിക്കുന്നതായി ബാല..! ലൈവ് വീഡിയോ
Next articleപൊലീസ് നമുക്കൊപ്പമാണ്; ജയ് ശ്രീറാം..! ഡൽഹി ഭികരരുടെ വീഡിയോ വെെറൽ

LEAVE A REPLY

Please enter your comment!
Please enter your name here