ആദ്യ സിനിമയില്‍ ലഭിക്കുന്ന കെെയ്യടികളും ജനപ്രീതിയുമെല്ലാം പല താരങ്ങളും രണ്ടാമത്തെ സിനിമയോടെ നഷ്ടപ്പെടുത്തതിന് നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ അവിടെയാണ് അന്ന ബെന്‍ വിജയിക്കുന്നത്. കുമ്പളങ്ങി നെെറ്റ്സിലെ ബേബി മോളായി വന്ന അന്ന പിന്നാലെ അഭിനയിച്ചത് ഹെലനിലായിരുന്നു. ഒരു സിനിമയെ മൊത്തം സ്വന്തം തോളിലേറ്റുകയായിരുന്നു അന്ന. ഇതോടെ തനിക്ക് ലഭിച്ച സ്നേഹവും കെെയ്യടികളും ഊട്ടിയുറപ്പിക്കുകയും ചെയ്തു അന്ന. അന്ന പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. അന്നയുടെ കൂടെ ചിത്രത്തിലുള്ളയാളാണ് ചിത്രങ്ങളിലെ താരം.
സുകുമാരന്‍ എന്ന എലിയാണ് അന്നയുടെ ഓപ്പം ചിത്രങ്ങളിലുള്ളത്. ഹെലനില്‍ പ്രധാനപ്പെട്ട രംഗങ്ങളില്‍ എലിയുമുണ്ട്. സുകുമാരന്‍, കുറുപ്പ് എന്ന് പേരിട്ടിരിക്കുന്ന രണ്ട് എലികളായിരുന്നു ഈ രംഗങ്ങളില്‍ ഉണ്ടായിരുന്നു. ഇതിലെ സുകുമാരനെയാണ് അന്ന കെെകളിലെടുത്തിരിക്കുന്നത്. സുകുമാരനുമായി അടുക്കുന്നതിന്റെ വിവിധ ഘട്ടങ്ങളാണ് അന്ന പങ്കുവച്ചിരിക്കുന്നത്. ഇതേസമയം കുറുപ്പ് ഉറങ്ങുകയായിരുന്നുവെന്നും അന്ന പറയുന്നു. ഇപ്പോള്‍ അവരെ താന്‍ മിസ് ചെയ്യുന്നുവെന്നും അന്ന പറയുന്നു. തന്റെ സിനിമയുടെ സംവിധായകന്‍ സുകുമാരനെന്ന സുകുവിന് പിന്നാലെ ഫ്രീസറിനുള്ളില്‍ മണിക്കൂറുകള്‍ ഓടുന്നത് കണ്ടിരുന്നുവെന്നും അന്ന പോസ്റ്റില്‍ ഓര്‍ക്കുന്നു. രസകരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
ആറ് ഘട്ടങ്ങളിലായാണ് അന്നയും സുകുവും അടുക്കുന്നത്. ഈ ഓര്‍ഡറിലാണ് ചിത്രവും പങ്കുവച്ചിരിക്കുന്നത്. ആദ്യത്തേത് ദ ജോയി ആണ്. പിന്നാലെ ദ ടച്ച്, ദ ഫീഡിങ്, ദ കന്‍ഡംപ്ലേറ്റിങ് പൂപ്പിങ് പാര്‍ട്ട്, ദ ബിറ്റ് വീന്‍സ്, ആറാമതായി ദ നാപ്പ് എന്നിങ്ങനെയാണ് ആ ഘട്ടങ്ങളില്‍. സിനിമയില്‍ ഫ്രീസറില്‍ കുടുങ്ങി പോകുന്ന ഹെലന് കൂട്ടായി ഒരുഘട്ടത്തില്‍ എലി എത്തുന്നത്. ഈ രംഗം ഷൂട്ട് ചെയ്തത് രണ്ട് എലികളെ ഉപയോഗിച്ചാണെന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിലെ അന്നയുടെ അഭിനയം എറെ പ്രശംസ നേടുകയും താരത്തെ തേടി പുരസ്കാരങ്ങളുമെത്തിയിരുന്നു.