
വർഷങ്ങൾക്കു മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “എന്റെ മാനസപുത്രി” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അർച്ചന സുശീലൻ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വാർത്ത പങ്കുവയ്ക്കുകയാണ് താരം. അർച്ചന സുശീലൻ വിവാഹിതയായി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അർച്ചന തന്നെ ആണ് ഇക്കാര്യം ആരാധകരുമായി ഇൻസ്റ്റാഗ്രാം വഴി അറിയിച്ചത്.
പ്രവീൺ നായർ എന്നാണ് അർച്ചനയുടെ ഭർത്താവിന്റെ പേര്. ഇതിനു മുമ്പ് തന്നെ പ്രവീണുമായുള്ള പ്രണയം അർച്ചന സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു. പ്രവീണിനൊപ്പം ഉള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. പ്രവീണിനെ വിവാഹം ചെയ്തു എന്നും പ്രവീണിനെ തന്റെ ജീവിതത്തിൽ ലഭിക്കുവാൻ ഒരുപാട് ഭാഗ്യം ചെയ്തിട്ടുണ്ട് എന്നായിരുന്നു അർച്ചന വിവാഹചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് കുറിച്ചത്. എന്റെ ജീവിതത്തിലേക്ക് സ്നേഹവും സന്തോഷവും കൊണ്ടുവന്നതിന് ഒരുപാട് നന്ദി എന്നായിരുന്നു അർച്ചന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഇളം പിങ്ക് നിറത്തിലുള്ള ലെഹങ്കയിൽ അതീവ സുന്ദരി ആയിട്ടാണ് അർച്ചന വിവാഹത്തിന് ഒരുങ്ങിയത്. സിനിമാ സീരിയൽ രംഗത്ത് നിരവധി താരങ്ങൾ ആണ് താരത്തിന് ആശംസകൾ നേർന്ന് മുന്നോട്ടുവന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “പാടാത്ത പൈങ്കിളി” എന്ന പരമ്പരയിൽ ആയിരുന്നു താരം അവസാനമായി അഭിനയിച്ചത്. കുറച്ചുകാലമായി യുഎസിൽ കഴിയുന്ന അർച്ചന താൽക്കാലികമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. അർച്ചനയുടെ വിവാഹചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമാണ് അർച്ചനയുടെ ഗ്ലോറിയ. ഏഷ്യാനെറ്റിൽ ഏറെക്കാലം സംപ്രേഷണം ചെയ്തിരുന്ന “എന്റെ മാനസപുത്രി ” അർച്ചനയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവ് ആവുകയായിരുന്നു. കിരൺ ടിവിയിലെ അവതാരകയായി മിനിസ്ക്രീനിൽ എത്തിയ അർച്ചനയെ അന്നുമുതലേ മലയാളികൾ സ്വീകരിച്ചതാണ്.

ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു അർച്ചന. ആദ്യ സീസണിലെ ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു അർച്ചന സുശീലൻ. ബിഗ് ബോസിന് ശേഷം മിനിസ്ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ അർച്ചന, “സീതാകല്യാണം”, “ശബരിമല സ്വാമി അയ്യപ്പൻ”, “ചാക്കോമറിയം” തുടങ്ങി നിരവധി പരമ്പരകളിൽ അഭിനയിച്ചു.
