ചെമ്പരത്തി എന്ന സീരിയലിലെ കല്യാണിയായി മികച്ച പ്രകടനമാണ് കഴ്ചവെച്ച താരമാണ് അമല ഗിരീശന്‍. താന്‍ വിവാഹിതയായ കാര്യവും മറ്റും ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. ഫ്രീലാന്‍സ് കാമറമാന്‍ ആയ പ്രഭു ആണ് അമലയുടെ ഭര്‍ത്താവ്. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
അമലയുടെ നാട് കോഴിക്കോടാണ്. എന്നാല്‍ തിരുവനന്തപുരത്തായിരുന്നു വളര്‍ന്നത്. സ്പര്‍ശം എന്ന സീരിയലിലൂടെയാണ് അമൃതയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. ബി. ടെക് കഴിഞ്ഞാണ് അഭിനയരംഗത്ത് സജീവമായത്. അഞ്ച് വര്‍ഷം മുന്‍പ് സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാനായതാണ് അഭിനയ ജീവിതത്തിലേക്കുളള വരവിന് കാരണം. പ്രഭു കുറച്ചുകാലം സീരിയല്‍ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയാണ് പ്രഭു. പ്രഭുവിന്റെ അമ്മ മലയാളിയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും വിവാഹം നടന്നത്.