അഭിനയിച്ച ആദ്യ സീരിയലിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് യുവ കൃഷ്ണ . മലയാളികളുടെ വൈകുന്നേരങ്ങളെ ആകാംക്ഷയോടെ ഉരിപ്പിച്ച മഞ്ഞില്‍വിരിഞ്ഞപൂവിലെ മനുവിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ പങ്കാളിയായി മിനിസ്ത്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായിക മൃദുല വിജയ് എത്തി. ഇരുവരുടെയും വിവാഹ നിശ്ചയം ലളിതമായ ചടങ്ങുകളോടെ തിരുവനന്തപുരത്ത് നടന്നു.
മിനിസ്ത്രീന്‍ പ്രേക്ഷകരുടെ തന്നെ ഇഷ്ട കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മൃദുലയും മനുവും ജീവിതത്തില്‍ ഒന്നാകുമ്പോള്‍ അതിന്റെ സന്തോഷത്തിലാണ് ഒരോ ആരാധകരും. തിരുവനന്തപുരത്ത് അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും മേല്‍നോട്ടത്തില്‍ താരങ്ങളുടെയും സാന്നിധ്യത്തിലാണ് വിവാഹ നിശ്ചയം നടന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യുവ കൃഷ്ണ വിവാഹിതനാകുന്നു എന്നുള്ള വാര്‍ത്ത വാര്‍ത്ത പുറത്ത് വന്നത്.
എന്നാല്‍ ജീവിതസഖി ആകുന്നത് സീരിയല്‍ പ്രേക്ഷകരുടെ തന്നെ ഇഷ്ട താരമായ മൃദുല വിജയ് ആണെന്നറിഞ്ഞപ്പോള്‍ ആശംസകളുമായി ആരാധകര്‍ എത്തിയിരുന്നു. 2015 മുതല്‍ സീരിയല്‍ രംഗത്ത് സജീവമായ മൃദുല തിരുവനന്തപുരം സ്വദേശിയാണ്. രണ്ടുപേരും മിനിസ്ത്രീന്‍ മേഖലയിലുള്ളവര്‍ ആണെങ്കിലും സുഹൃത്ത് വഴി വന്ന് ബന്ധത്തിന് കുടുംബക്കാര്‍ പരസൂരം ആലോചിച്ച് തീരുമാനം എടുക്കുകയായിരുന്നു.