സീരിയല്‍ താരങ്ങളായ മൃദുല വിജയ്‌യും യുവകൃഷ്ണയും വിവാഹിതരാകുന്നു

കുടുംബ പ്രേക്ഷകറുടെ പ്രിയ താരങ്ങളായ മൃദുല വിജയ്‍യും യുവകൃഷ്ണയും വിവാഹിതരാകുന്നു. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് യുവകൃഷ്ണ. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കും.

131918157 408454673830698 6790106277692115181 n

നിരവധി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായ മാറിയ നടിയാണ് മൃദുല വിജയ്‌. ടെലിവിഷൻ പ്രോഗ്രാമുകളിലും സജീവസാനിധ്യമാണ് മൃദുല. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ‘കൃഷ്ണതുളസി’ യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്. മൃദുലയുടെയും യുവയുടെയും ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ.

132025670 433732547797461 7169958234329531092 n
Previous articleക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോസുമായി ലച്ചു; ഫോട്ടോസ് വൈറൽ
Next articleമതം മാറിയ മലയാളത്തിലെ നായികമാര്‍ ആരൊക്കെയാണെന്ന്‌ കണ്ടു നോക്കു;

LEAVE A REPLY

Please enter your comment!
Please enter your name here