കറുത്ത മുത്ത് സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്. കറുത്തമുത്തിലെ ഗായത്രി തിളങ്ങിയ താരം സി കേരളത്തിൽ സുമംഗലി ഭവ എന്ന സീരിയലിൽ ദേവു എന്ന നായികയായി എത്തിയിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് താരം വിവാഹിതയായത്. രഹസ്യവിവാഹം ആയിരുന്നു. വിവാഹത്തിന് ശേഷം ഉണ്ടായ വിവാദങ്ങളോട് ഇപ്പോൾ താരം പ്രതികരിച്ചിരിക്കയാണ്.
കറുത്ത മുത്തിലെ ഗായത്രിയായി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്. പാലക്കാട് കല്ലടിക്കോട് സ്വദേശിയാണ് ദർശന, ജനിച്ചതും വളർന്നതും ഒക്കെ പാലക്കാട് ആണ് അച്ഛൻ അമ്മ രണ്ട് ചേച്ചിമാർ എന്നിവരടങ്ങുന്ന കുടുംബമാണ് ദർശനയുടേത്. കറുത്തമുത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ ആണ് സി കേരളത്തിൽ സുമംഗലി ഭവ എന്ന സീരിയൽ നായിക ദർശന എത്തുന്നത്. വളരെ മികച്ച കഥാപാത്രമായിരുന്നു ഇതിൽ ദേവുവെന്നത്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് സീരിയലിൽ നിന്നും പെട്ടെന്ന് ദർശനയെ കാണാതായി, പിന്നീട് പ്രേക്ഷകർ കണ്ടത് സോനു സതീഷ് ദേവു എന്ന കഥാപാത്രമായി എത്തിയതാണ്. ഇതോടെ നടി വിവാഹിതയാകാൻ ഒരുങ്ങുന്നതിനാലാണ് സീരിയലുകളിൽ നിന്നും പിന്മാറിയതെന്ന് വാർത്തകൾ എത്തി. പിന്നീട് താൻ വിവാഹിതയാണെന്ന് താരം തന്നെ തുറന്നു പറയുകയും ചെയ്തു. എന്നാൽ താരം ഒളിച്ചോടി വിവാഹിതയായി യെന്നും വീട്ടുകാരെ എതിർത്താണ് വിവാഹം ചെയ്തത് എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നുകേട്ടത്.
എന്നാൽ വിവാദങ്ങളോട് പ്രതികരിച്ചിക്കുയാണ് താരം ഇപ്പോൾ. കുറേക്കാലമായി സീരിയൽ നിന്നും പിൻമാറണമെന്ന് തോന്നിയിരുന്നു. അത് മാനസികമായി പൊരുത്തപ്പെടാനാവാത്തു കൊണ്ട് മാത്രമാണ് പിൻവാങ്ങിയത്. അല്ലാതെ ആരുമായി ഉണ്ടായ പ്രശ്നങ്ങൾ കാരണം ആയിരുന്നില്ല എന്നും താരം പറയുന്നു. വിവാഹം നടത്തി തരാൻ ബുദ്ധിമുട്ടാണ് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഒരുമിച്ച് ജീവിച്ചോളു എന്ന് വീട്ടുകാർ പറഞ്ഞതനുസരിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഇപ്പോഴും വീട്ടുകാർ സന്തോഷത്തോടെ ഇരിക്കുകയാണെന്ന് ദർശന പറയുന്നു. തൻറെ വീട്ടുകാരെ അറിയിക്കാതെ ഇപ്പോഴും ഒന്നും ചെയ്യുന്നില്ലെന്നും തങ്ങൾ എന്തു ചെയ്യുന്നതും വീട്ടുകാരുടെ സമ്മതത്തോടെ അറിവോടെയാണെന്ന് ദർശന കൂട്ടിച്ചേർത്തു. അനൂപിന്റെ വീട്ടിൽ അമ്മയ്ക്ക് വിവാഹത്തെക്കുറിച്ചും റിസപ്ഷനെ കുറിച്ചും അറിയാം എന്നും ഇപ്പോൾ താൻ അനൂപിന്റെ വീട്ടിലാണ് താമസം എന്നും ദർശന പറഞ്ഞിരുന്നു. വിവാഹം നടത്തിക്കൊടുത്തു എന്നതിൻറെ പേരിൽ തൻറെ കൂടെ വർക്ക് ചെയ്ത മഞ്ജു എന്ന ആർട്ടിസ്റ്റിനെ ക്കുറിച്ചും സോഷ്യൽ മീഡിയയിൽ പലതും പ്രചരിക്കുന്നുണ്ട് എന്നും എന്നാൽ വീട്ടുകാരെ അറിയിച്ച് തന്നെയാണ് തങ്ങൾ വിവാഹിതരായത് എന്നും ദർശന പറയുന്നു.
സുമംഗലി ഭവയുടെ സെറ്റിൽ വച്ചാണു ഞങ്ങൾ അടുക്കുന്നതെന്നും ദർശന പറഞ്ഞു. റിസിപ്ഷനും അടുത്ത സുഹൃത്തുക്കളെ മാത്രമാണ് അറിയിച്ചത്. ഡിസംബർ 5 ന് താൻ വിവാഹിതയായിട്ടാണു ദർശന വെളിപ്പെടുത്തിയത്. സുമംഗലി ഭവയുടെ അസിഡന്റ് ഡയറക്ടറായിരുന്നു അനു കൃഷ്ണനാണു ദർശനയുടെ ഭർത്താവ്. കുറേ വർഷങ്ങളായി ഇരുവരും സൗഹൃദത്തിലായിരുന്നു. സൗഹൃദം പ്രണയമായി മാറുകയും പിന്നീട് വിവാഹത്തിൽ എത്തുകയുമായിരുന്നു. ഇപ്പോൾ മൗനരാഗം എന്ന സീരിയലിൽ വില്ലത്തി വേഷത്തിലാണ് താരം എത്തുന്നത്.