സിസേറിയനാണെന്ന് കേട്ടതും തളർന്നുപോയി; പ്രസവത്തിന് തൊട്ടുമുൻപായാണ് അതേക്കുറിച്ച് പറഞ്ഞത്.! ഞാനും സുദർശനയ്ക്കും ഈ സുന്ദരമായ ലോകത്ത് സുരക്ഷിതമായിരിക്കാൻ കാരണം ഈ വെക്തിയാണ്…

262646199 207156368242573 1914633876187030456 n

അടുത്തിടെയായിരുന്നു സൗഭാഗ്യ വെങ്കിടേഷിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം താരം ആരാധകര്‍ക്കായി പങ്കിട്ടിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായാണ് ഇവര്‍ക്കിടയിലേക്ക് മകളെത്തിയത്. സുദര്‍ശന അര്‍ജുന്‍ എന്നായിരുന്നു മകള്‍ക്ക് പേര് നല്‍കിയത്. മകളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം അര്‍ജുനും സൗഭാഗ്യയും പങ്കിട്ടിരുന്നു.
പ്രസവത്തെക്കുറിച്ചും തന്റെ ഡോക്ടറെക്കുറിച്ചുമൊക്കെ സൗഭാഗ്യ വാചാലയായിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയായാണ് താരം ഇതേക്കുറിച്ച് കുറിച്ചത്. ഞാനും സുദർശനയ്ക്കും ഈ സുന്ദരമായ ലോകത്ത് സുരക്ഷിതമായിരിക്കാൻ കാരണം ഇവരാണ്. എന്റെ ഡെലിവറി സി സെക്ഷനായിരുന്നു. പെട്ടെന്നായിരുന്നു സി സെക്ഷൻ വേണമെന്ന് തീരുമാനിച്ചത്. അത് കേട്ടപ്പോഴേ താൻ ആകെ തളർന്ന് പോയിരുന്നുവെന്ന് സൗഭാഗ്യ പറയുന്നു.

263331223 585451966080507 2014383933826479450 n

എന്റെ കാർഡിയോളജിസ്റ്റായ രത്നവും ഡോ. ഷിഫാസും എന്റെ മാലാഖ ഡോ.അനിതയുമാണ് അത് സുഖകരമായ അനുഭവമാക്കി മാറ്റിയതിന് പിന്നിൽ. സിസേറിയന്‍ എന്ന് കേള്‍ക്കുമ്പോഴേ എനിക്കും ഭയമായിരുന്നു. എന്നാല്‍ ഒരു സ്വപ്‌നം പോലെയായാണ് അത് കടന്നുപോയത്. ആ സമയത്ത് തനിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും തോന്നിയില്ലെന്നായിരുന്നു സൗഭാഗ്യ കുറിച്ചത്. സിസേറിയന്‍ അനുഭവം താന്‍ വിശദമായി പങ്കിടുമെന്നും സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

ഡോക്ടര്‍ അനിതയ്ക്കും മറ്റ് ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ ഗർഭകാലത്തെ യാത്രയിലുടനീളം അവർ നൽകിയ അതിശയകരമായ സ്വീകരണത്തിനും ചികിത്സയ്ക്കും ജിജി ഹോസ്പിറ്റലിന്റെ മുഴുവൻ ടീമിനും നന്ദി പറയാൻ ശ്രമിക്കുമ്പോൾ വാക്കുകൾ കിട്ടുന്നില്ല. ആശുപത്രിയിലേക്കാണ് പോവുന്നതെന്ന തോന്നലേ ഉണ്ടായിരുന്നില്ല, വീട്ടിലേക്ക് പോവുന്നത് പോലെയാണ് തോന്നാറുള്ളത്. വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഡോക്ടർമാരും നഴ്സുമാരും സ്റ്റാഫുകളും എല്ലാവരേയും എന്നെ മിസ് ചെയ്തു.

263038295 275872384374062 2455474451731690717 n

ഒരു കേക്ക് വാക്ക് പോലെയാണ് എന്റെ ഗർഭം, ആ തോന്നലിന് കാരണം ജിജി ഹോസ്പിറ്റലിലെ ഡോക്ടർമാരും സ്റ്റാഫുകളുമാണ്. ജനിക്കുന്നത് പെണ്‍കുഞ്ഞായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സൗഭാഗ്യയും അമ്മ താര കല്യാണും പറഞ്ഞിരുന്നു. മിട്ടുവെന്നാണ് താന്‍ ചെറുമകളെ വിളിക്കാന്‍ പോവുന്നതെന്നായിരുന്നു താര പറഞ്ഞത്. ജനിക്കുന്നത് പെണ്‍കുഞ്ഞായിരിക്കുമെന്നായിരുന്നു

പ്രിയപ്പെട്ടവരും ഇവരോട് പറഞ്ഞത്. പെണ്‍കുഞ്ഞാണെന്നറിഞ്ഞപ്പോള്‍ ആശംസ അറിയിച്ച് എല്ലാവരും എത്തിയിരുന്നു. അര്‍ജുന്റെ പുറത്ത് കിടന്നുറങ്ങുന്ന സുദര്‍ശനയുടെ ഫോട്ടോ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. ഇതാ കാണുമ്പോള്‍ തനിക്ക് അസൂയ തോന്നുന്നുവെന്നായിരുന്നു സൗഭാഗ്യ കുറിച്ചത്.

263386871 407598334396194 8179440290196430192 n
Previous article126 കിലോയിൽ നിന്നും 69 കിലോ യിലേക്ക്, ഒന്നര വർഷം കൊണ്ട് നിവേദിത് കുറച്ചത് 58 കിലോ ഭാരം.!
Next articleമനുഷ്യനെപ്പോലെ പുഞ്ചിരിച്ചും അമ്പരന്നും അമേക; രസികൻ മനുഷ്യഭാവങ്ങളുമായി ഹ്യൂമൻ റോബോർട്ട്.! വീഡിയോ…

LEAVE A REPLY

Please enter your comment!
Please enter your name here