സിനിമാ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണെങ്കിലും, സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാകാത്ത ആളാണ് നടി സമീറ റെഡ്ഡി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. കുടുംബ വിശേഷങ്ങളൊക്കെ നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമീറ റെഡ്ഢി പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മേക്കപ്പ് വീഡിയോയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ സിമ്പിൾ മേക്കപ്പിലൂടെ സുന്ദരിയാകുന്നത് എങ്ങനെയാണെന്നാണ് താരം പറയുന്നത്. പ്രസവശേഷം അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും വിഷാദാവസ്ഥയെ കുറിച്ചുമെല്ലാം താരം ആരാധകരുമായി പങ്കുവച്ചിരുന്നു. വിഷാദത്തിൽ നിന്ന് കരകയറിയ ശേഷം സമീറയെ കാത്തിരുന്നത് ബോഡി ഷെയിമിങ്ങായിരുന്നു. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വാക്കുകള്‍ കൊണ്ട് തന്നെ കുത്തിനോവിച്ചതെന്നും സമീറ വെളിപ്പെടുത്തിയിരുന്നു.