പ്രായ പൂർത്തിയാകാത്ത പെൺ കുട്ടിയോട് മോശമായി പെരുമാറുകയും, തന്നെ വിവാഹം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു എന്നതിൻറെ അടിസ്ഥാനത്തിൽ പ്രശസ്ത സംവിധായകനേ പോലീസ് അറസ്റ്റ് ചെയ്തു. ഇതിലെ വിചിത്രമായ കാര്യം എന്തെന്നാൽ പെൺ കുട്ടിയുടെ മാതാപിതാക്കൾ രണ്ടു പേരും പോലീസുകാരാണ് എന്നതാണ്.
എന്നിട്ടും ഇയാൾ കുറ്റ കൃത്യം ചെയ്യാൻ ധൈര്യം കാണിച്ചു എന്നതാണ് പോലീസിനെ ഞെട്ടിച്ചത്. ക്ലാസ് അറ്റൻഡ് ചെയ്യുവാനായി പെൺ കുട്ടിക്ക് മാതാപിതാക്കൾ സ്മാർട്ട് ഫോൺ വാങ്ങിച്ചു നൽകുന്നതോടെ ആണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു ഈ പെൺ കുട്ടി. പ്രത്യേകിച്ച് ഇൻസ്റ്റ ഗ്രാമിൽ. ഇതിലൂടെ ആണ് ഈ പെൺ കുട്ടി കുറ്റ വാളിയായ സത്യ പ്രകാശിനെ പരിചയപ്പെടുന്നത്. സമുദായം എന്ന ചിത്രത്തിൻറെ സംവിധായകനാണ് താനെന്ന് ഇയാൾ പെൺ കുട്ടിയോട് സ്വയം പരിചയപ്പെടുത്തി.
തമിഴ് സിനിമാ മേഖലയിൽ ആണ് ഇയാൾ പ്രവർത്തിക്കുന്നത്. താൻ ചാറ്റ് ചെയ്യുന്ന പെൺ കുട്ടി സിനിമകളിൽ വളരെ താൽപര്യമുള്ള ആളാണ് എന്ന് അയാൾ മനസ്സിലാക്കി എടുത്തു. അവളെ ഒരു നടി ആക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. അതിനു ശേഷം മധുരവോയിലുള്ള ഇയാളുടെ വീട്ടിലേക്ക് പെൺ കുട്ടിയെ ഇയാൾ ക്ഷണിക്കുകയുണ്ടായി. ചെന്നൈയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ശാരീരികമായി കുട്ടിയോട് മോശമായി പെരുമാറി എന്നാണ് സൂചനകൾ. അതിനു ശേഷം തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
പിന്നീടാണ് പെൺ കുട്ടിയുടെ മാതാപിതാക്കൾ ഇതറിയുന്നത്. അതോടെ ഇവർ പോലീസിൽ പരാതി കൊടുക്കുകയായിരുന്നു. ഇയാൾ ആൾ വിവാഹിതനാണെന്ന് വടപളനി പോലീസ് പിന്നീട് കണ്ടെത്തി. ഇയാൾക്ക് ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട് എന്ന് പോലീസ് പറയുന്നു. എന്നാൽ ഭാര്യയുമായി അകന്നു കഴിയുകയാണ് ഇപ്പോൾ. സാഹചര്യം അനുകൂലമാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു ഇയാൾ. പോലീസ് കസ്റ്റഡിയിലുള്ള ഇയാളുടെ മേൽ പോക്സോ കുറ്റകൃത്യം ചാർജ് ചെയ്തിട്ടുണ്ട്.