സിനിമയില്‍ അവസരം കിട്ടിയത് കൊണ്ടും, ഗള്‍ഫില്‍ പോയത് കൊണ്ടും അല്ല, തങ്കച്ചന്‍ ഇനി സ്റ്റാര്‍ മാജിക്കിലേക്ക് വരില്ല; ഒടുവില്‍ തങ്കച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്..!

271342800 604527540636711 1577910133162324465 n

ചിലര്‍ക്ക്, പ്രത്യേകിച്ചും ഗള്‍ഫ് മലയാളികള്‍ക്ക് തങ്കച്ചന്‍ എന്നാല്‍ സ്റ്റാര്‍ മാജിക്ക് എന്നും, സ്റ്റാര്‍ മാജിക്ക് എന്നാല്‍ തങ്കച്ചന്‍ എന്നുമാണ് അര്‍ത്ഥം. തങ്കു ഇല്ലാത്ത സ്റ്റാര്‍മാജിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി തങ്കച്ചന്‍ സ്റ്റാര്‍ മാജിക്കില്‍ ഇല്ല. അതിന്റെ കാരണം അന്വേഷിച്ച് പല വഴി പലരും പോയെങ്കിലും ഉത്തരം ഒന്നും കിട്ടിയിട്ടില്ല.

എന്ത് തന്നെയായാലും തങ്കച്ചന്‍ ഇനി സ്റ്റാര്‍ മാജിക്കിലേക്കില്ല എന്ന് തന്നെയാണ് താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വ്യക്തമാക്കുന്നത്. ഗള്‍ഫില്‍ ചില പരിപാടികള്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റാര്‍ മാജിക്കില്‍ നിന്നും തങ്കച്ചന്‍ വിതുര മാറി നിന്നത്. താരം ഗള്‍ഫില്‍ എത്തിയതിന്റെ ഫോട്ടോകളും മറ്റുമെല്ലാം സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

271928197 644702276732095 6587592191637826408 n

എന്നാല്‍ ഗള്‍ഫില്‍ നിന്ന് മടങ്ങി എത്തിയ ശേഷവും തങ്കു സ്റ്റാര്‍ മാജിക്കിലേക്ക് മടങ്ങി വന്നില്ല. തങ്കച്ചന് പകരം ഉല്ലാസ് പന്തളം, മധു പോലുള്ള കലാകാരന്മാര്‍ ഷോയിലേക്ക് കയറുകയും ചെയ്തു. തങ്കച്ചന് എന്ത് പറ്റി, തങ്കച്ചന്‍ സ്റ്റാര്‍ മാജിക്കില്‍ നിന്നും പോയോ, തങ്കച്ചന്‍ ഇനി സ്റ്റാര്‍ മാജിക്കിലേക്ക് വരില്ലേ എന്നുള്ള ചോദ്യങ്ങള്‍ക്കൊന്നും ഷോ ഡയരക്ടറോ തങ്കച്ചനോ മറ്റ് താരങ്ങളോ ഒന്നും പ്രതികരിച്ചില്ല.

ലൈവില്‍ വന്ന തങ്കച്ചനോട് നേരിട്ട് ഇക്കാര്യം ചോദിച്ചപ്പോഴും താരം ഒഴിഞ്ഞു മാറുന്ന കാഴ്ചയാണ് കണ്ടത്. ഗള്‍ഫ് ഷോ കഴിഞ്ഞ് വന്നപ്പോള്‍ തങ്കച്ചന് ചില സിനിമകള്‍ വന്നു എന്നും, സിനിമ തിരക്കുകള്‍ കാരണമാണ് തങ്കച്ചന്‍ വിട്ടു നില്‍ക്കുന്നത് എന്നുമാണ് അസീസ് ഒരിക്കല്‍ പറഞ്ഞത്. തങ്കച്ചനെ പുറത്താക്കിയതല്ല എന്നും, അങ്ങനെ ഒരു സംഭവം ഞങ്ങളുടെ അറിവില്‍ ഇല്ല എന്നും ബിനീഷ് സെബാസ്റ്റിന്‍ പറഞ്ഞു.

274090235 1006269579959986 4140837394595012335 n

തങ്കച്ചന്‍ ചേട്ടനെ സ്റ്റാര്‍ മാജിക്കില്‍ നിന്നും എല്ലാവരും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നും, എന്നാല്‍ അദ്ദേഹം വരുന്നില്ല, വാരാത്തതിന്റെ കാരണം അറിയില്ല എന്നുമാണ് അനു പറഞ്ഞത്. സിനിമാ തിരക്കുകള്‍ കൊണ്ടും ഗള്‍ഫ് ഷോ കിട്ടിയത് കൊണ്ടും ഒന്നുമല്ല തങ്കച്ചന്‍ വിതുര സ്റ്റാര്‍ മാജിക്ക് വിട്ടത് എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലാണ് നടന്റെ സമീപകാ ഷോകളും സോഷ്യല്‍ മീഡിയ പോസ്റ്റുകലും വ്യക്തമാക്കുന്നത്.

ഏഷ്യനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ ഫ്‌ളോറില്‍ നില്‍ക്കുന്ന ഫോട്ടോയാണ് ഏറ്റവും ഒടുവില്‍ തങ്കച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്, തങ്കച്ചന്‍ ഇനി സ്റ്റാര്‍ മാജിക്കിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയില്ല. സ്റ്റാര്‍ മാജിക്കില്‍ നിന്നും പിന്മാറിയ തങ്കു ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയില്‍ ചില എപ്പിസോഡുകള്‍ ചെയ്തിരുന്നു. ഇപ്പോള്‍ കോമഡി സ്റ്റാര്‍സില്‍ സജീവമാവുകയാണ്.

274007249 1108096259746813 2269229444066083143 n
Previous article‘കിടിലൻ സർപ്രൈസ്’ ഭ്രാന്തമായ ആരാധന, ഒടുവിൽ തന്റെ ആരാധികക്ക് സ്വപ്ന സഫലീകരണവുമായി ഗോവിന്ദ് പത്മസൂര്യ.! വീഡിയോ
Next articleലെയ്സ് പാക്കറ്റ് കൊണ്ടും സാരിയുടുക്കാം, ക്രിയേറ്റിവിറ്റിയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ…

LEAVE A REPLY

Please enter your comment!
Please enter your name here