ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ സിനിമയിലും സീരിയലിലും അവതരിപ്പിച്ച നടിയാണ് പൂർണിമ ആനന്ദ്. പൂർണിമ ചെയ്ത കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നു പൂർണിമയുടെ വില്ലത്തി വേഷങ്ങൾ ആണ് ഏറെ ശ്രദ്ധേയമായിരുന്നത്. പൂർണിമയുടെ ഭർത്താവ് ആനന്ദും സിനിമകളിലും സീരിയലുകളിലും സജീവമാണ്.
അദ്ദേഹവും വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. ഈ വില്ലനും വില്ലത്തിയും തമ്മിലുള്ള പ്രണയകഥ അധികം ആർക്കും അറിയാത്ത ഒന്നാണ്. സാധാരണ താരദമ്പതികളുടെ പ്രണയവും വിവാഹവും എല്ലാം ആരാധകർക്കിടയിൽ ചർച്ചാവിഷയം ആവാറുണ്ട്. എന്നാൽ ഇവരുടെ കാര്യത്തിൽ അത് സംഭവിച്ചിട്ടില്ല. യഥാർത്ഥ ജീവിതത്തിൽ ഒരു വില്ലനും വില്ലത്തിയും ഒന്നിച്ചത് ആരാധകർക്ക് ഏറെ കൗതുകകരമായിരുന്നു.
എങ്കിലും ഇവരുടെ വ്യക്തിജീവിതത്തെ കുറിച്ച് യാതൊന്നും ഇവർ പുറത്തു വിട്ടിരുന്നില്ല. ഇപ്പോൾ താരദമ്പതികളുടെ ജീവിതത്തിലെ വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള താരമാണ് ആനന്ദ് ഭാരതി. ആനന്ദ് ജനിച്ചതും വളർന്നതും ഹൈദരാബാദിൽ ആണ്. തമിഴ് സിനിമയിലൂടെ ആയിരുന്നു ആനന്ദിന്റെ അരങ്ങേറ്റം. എന്നാൽ മലയാള സിനിമയിലും സീരിയലുകളിലും സജീവമായത് കൊണ്ടാണ് പ്രേക്ഷകർ ഇദ്ദേഹം മലയാളി ആണെന്ന് കരുതിയത്.
ഒരു തമിഴ് ഷോർട്ട് ഫിലിമിലൂടെയാണ് ഇരുവരും കണ്ടു മുട്ടുന്നത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഒളിമ്പ്യാൻ അന്തോണി ആദം, ചിന്താമണി കൊലക്കേസ്, മാഞ്ഞുപോലൊരു പെൺകുട്ടി, സേതുരാമയ്യർ സി ബി ഐ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരം ആയി മാറിയ നടിയാണ് പൂർണിമ. ഇത് വരെ ചെന്നൈയിൽ ആയിരുന്നു ഇവരുടെ താമസം. എന്നാൽ ഇപ്പോൾ ആനന്ദും പൂർണിമയും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരത്തെ സെൻസീറൊ എന്ന പ്രശസ്തമായ റെസ്റ്റോറന്റ് ഇവരുടേതാണ്.