ദില്ലി മൃഗശാലയിലെ സിംഹത്തെ പാർപ്പിച്ച മതിൽക്കെട്ടിനുള്ളിലേക്കു ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചുറ്റു മതിലിനു ഉള്ളിൽ ചാടിയ യുവാവിനെ മൃഗശാല ജീവനക്കാര് രക്ഷപ്പെടുത്തി.
ബിഹാർ സ്വദേശി രാഹാൻഖാൻ എന്ന 28-കാരൻ ആണു സിംഹത്തിന്റെ മുന്നിലേക്ക് ചാടിയതു. ഇയാൾ എന്തിനാണ് ഇങ്ങനെ ചെയ്‌തത് എന്നു വെക്തമല്ല. ചാടിയതു കണ്ടു നിരവധിപേർ ചുറ്റും കൂടി നിലവിളിക്കുന്നു യെക്കിലും അയാൾ സിംഹത്തിന്റെ മുന്നിൽ നിന്നും പിന്മാറാൻ തയാറല്ലായിരുന്നു. സിംഹത്തിന്റെ മുന്നിൽ ചാടിയിയാൾ, അതിന്റെ മുന്നിൽ നിൽക്കുകയും പിന്നീട് അതിന്റെ മുന്നിൽ ഇരിക്കുകയുമാണ് എന്നത് ദൃശ്യത്തിൽ കാണാം. പിന്നീടു മൃഗശാല ജീവനക്കാരുടെ ഇടപെടലിനു ശേഷമാണ് ഇയാളെ അത്ഭുതകരമായി രക്ഷിച്ചത്. ഈ സംഭവത്തിൽ പോലീസ് പറയുന്നതു ഇയാൾ മനസിക്കാമായി വെല്ലുവിളി നേരിടുന്നയാളാണ്, ദൃശ്യങ്ങളിൽ നിന്നും അതു മനസിലാക്കുന്നതുമാണ്.