നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും നടി അഹാനയുടെ അനിയത്തിയുമായ ഇഷാനി മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരു താരമാണ്. അച്ഛന്റെയും ചേച്ചിയുടെയും പാതപിന്തുടർന്ന് അഭിനയ രംഗത്തേക്ക് തന്നെ ഇഷാനിയും എത്തിയിരുന്നു.
മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന സിനിമയിൽ ഇഷാനി ഒരു പ്രധാനപ്പെട്ട റോളിൽ അഭിനയിച്ചിരുന്നു. പക്ഷേ ഇഷാനി അതിന് മുമ്പ് തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചതാണ്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഒരാളാണ് ഇഷാനി.
ചേച്ചിക്കും കുടുംബത്തിനും ഒപ്പം ധാരാളം ടിക്-ടോക് വീഡിയോസ് ലോക്ക്-ഡൗൺ നാളുകളിൽ ഇഷാനി ചെയ്തിരുന്നു. ഇഷാനി മാത്രമല്ല അഹാനയുടെ മറ്റു രണ്ട് അനിയത്തിമാരും അത്തരത്തിൽ മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളാണ്.
ഇപ്പോഴിതാ ഒരു വിവാഹ സത്കാരത്തിന് പങ്കെടുക്കുന്ന ഇഷാനിയുടെ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്. സാരിയിൽ അതി സുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ ഇഷാനിയെ ആരാധകർക്ക് കാണാൻ സാധിക്കുക.