
അതീവ ഗ്ലാമർ ലുക്കിൽ ചിത്രങ്ങൾ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്ന മലയാള സിനിമയുടെ യുവ നായികയാണ് എസ്തർ അനിൽ. ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ന് ഇന്ന് യുവ നായികയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് എസ്തർ അനിൽ.
ജയസൂര്യ നായകനായി എത്തി രണ്ടായിരത്തി പത്തിൽ തിയ്യറ്ററുകളിൽ റിലീസ് ചെയ്ത നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അനിൽ ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ മല്ലി എന്ന കുട്ടി കഥാപാത്രം തൻമായത്വത്തോടെ അവതരിപ്പിച്ച എസ്തർ അനിൽ പ്രേക്ഷകപ്രീതി നേടി.

ആദ്യ ചിത്രം മികച്ച അഭിപ്രായം നേടിയതോടെ പിന്നീട് നിരവധി ചിത്രങ്ങളിൽ എസ്തറിന് അവസരങ്ങൾ ലഭിച്ചു. ഒരു നാൾ വരും, ഡോക്ടർ ലൗ, വയലിൻ, മല്ലു സിങ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ താരം ബാലതാരമായി വേഷമിട്ടു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് എസ്തർ പ്രേക്ഷക ഹൃദയ ങ്ങളിലേക്ക് ചേക്കേറുന്നത്.
തിയ്യറ്ററുകളിൽ പൂരപരാബാക്കിയ ലാലേട്ടൻ ചിത്രത്തിൽ. ലാലേട്ടന്റെ മകളായ അനു ജോർജ് എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും താരം ശ്രെദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ചു. ബാലതാരം എന്ന ലേബലിൽ നിന്നെല്ലാം വിട്ട് നായികയായി തിളങ്ങുകയാണ് താരമിപ്പോൾ.

വയനാട് സ്വദേശിയായ എസ്തർ അനിൽ മലയാളത്തിൽ മാത്രമല്ല നിരവധി അന്യഭാഷാ ചിത്രങ്ങളിലും വേഷമിട്ടു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ സജീവമായ എസ്തറിന് ലക്ഷ കണ്ണക്കിന് ആരാധകരുണ്ട്. ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് പ്രേക്ഷകരെ ഞെട്ടിക്കുന്ന തരമാണ് എസ്തർ അനിൽ. സാരിയിൽ ഗംഭീര ലുക്കിൽ എസ്തർ പങ്കുവെച്ച പുതിയ ചിത്രങ്ങളും വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.




