ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു.
2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.
അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിൽ ആയിരിക്കുന്നതുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരം വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകരർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോസാണ്.സാരിയുമുടുത്ത് ഏഴഴകിൽ എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജയൻ ആയിലമാണ്.നിരവധി പേരാണ് ചിത്രത്തിന് കമ്മെന്റുമായി എത്തിയത്. പ്രായം പിന്നോട്ടോ എന്നാണ് ഫോട്ടോയ്ക്ക് വരുന്ന കമ്മെന്റുകൾ.