സാരിത്തുമ്പു മടക്കിക്കുത്തി, കുതിച്ചുചാടി തലകുത്തിമറിയുന്ന പെണ്‍കുട്ടി; വീഡിയോ വൈറല്‍

ആർക്കാണ് സാരിയിൽ സ്റ്റണ്ടുകൾ ചെയ്യാൻ കഴിയുക എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പരുൾ അറോറ എന്ന പെൺകുട്ടിയാണ് ഒറ്റ വീഡിയോയിലൂടെ സമൂഹമാധ്യമത്തിലെ താരമായിരിക്കുന്നത്.

നീലസാരിയുടുത്തു നിൽക്കുന്ന പരുളും ഒപ്പമുള്ള യുവാവും ചേർന്നാണ് സമ്മർസോൾട്ടിന് തയ്യാറാകുന്നത്. സാരിത്തുമ്പു മടക്കിക്കുത്തി കുതിച്ചുചാടി തലകുത്തിമറിയുന്ന പരുളിന്റെ വീഡിയോ മണിക്കൂറുകൾക്കകമാണ് വൈറലായത്.

ഇനി ഇത്ര കൂളായി തലകുത്തിമറിയുന്നതിനു പിന്നിൽ മറ്റൊരു രഹസ്യവുമുണ്ട്. ജിംനാസ്റ്റിക്സിൽ ദേശീയതലത്തിൽ പുരസ്കാരങ്ങൾ നേടിക്കൂട്ടിയ താരം കൂടിയാണ് പരുൾ. നിരവധി പേരാണ് വീഡിയോക്ക് കീഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.

സാരിയുടുത്ത് മര്യാദയ്ക്ക് നടക്കാൻ പോലും അറിയാത്ത തങ്ങൾ ഈ വീഡിയോ കണ്ട് അത്ഭുതപ്പെട്ടു പോയെന്നും ആദ്യമായി സാരി ധരിച്ച സമയത്ത് എത്ര വട്ടമാണ് വീഴാൻ പോയതെന്ന് ഓർമയില്ലെന്നുമൊക്കെ പോകുന്നു കമന്റുകൾ.

Viral Video :

More Videos :

View this post on Instagram

#reelsinstagram #reels #gymnast #sports

A post shared by Parul_Arora💫 (@parul_cutearora) on

Previous articleപബ്‌ജി നിരോധിച്ചതിൽ പ്രതിഷേധവുമായി ഒരു കൂട്ടം ചെറുപ്പക്കാർ; വീഡിയോ
Next articleഉയരത്തിലുള്ള കൂളറിൽ നിന്ന് ടാപ്പ് തുറന്ന് വെള്ളം കുടിച്ച് പൂച്ച; വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here