സമ്പാദ്യം ഭർത്താവിന്റെ അക്കൗണ്ടിലേക്ക് ആകരുത്; 21 ആയാലും ജോലി കിട്ടിയിട്ട് മതി കല്യാണം; വൈറൽ കുറിപ്പ്

സമൂഹത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം വലിയ വി വാദങ്ങളിൽ കിടക്കുമ്പോൾ അടുത്തത് ഇപ്പോൾ ചർച്ച വിഷയം ആകുന്നത് പെൺകുട്ടികളുടെ വിവാഹ പ്രായത്തിൽ വന്ന നിയമം ആണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി കൂട്ടി എന്ന നിയമം ആളുകളിൽ പല സംസാരങ്ങൾക്കും വഴിവെച്ചു. പലരും ഈ നിയമത്തിൽ സന്തോഷിച്ചു. എന്നാൽ ഈ വേളയിൽ വൈറൽ ആകുന്നത് സുരേഷ് സി പിള്ളയുടെ ഫേസ്ബുക് പോസ്റ്റാണ്.

പോസ്റ്റിൽ തന്റെ അമ്മയുടെ സമ്പാദ്യത്തെ പറ്റിയും, ഭാര്യക്ക് ജോലി ഉണ്ടെകിൽ അതിന്റെ സമ്പാദ്യം ഭർത്താവിന്റെ അക്കൗണ്ടിലേക്ക് ആകരുതെന്നും ഇദ്ദേഹം പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ; അമ്മ 18 വയസ്സിൽ കല്യാണം കഴിച്ച ആളാണ്. ഒരിക്കൽ പൈസ ചോദിച്ചപ്പോൾ മുഖം കറുപ്പിച്ച അച്ഛനോട് അമ്മ മധുരമായി പകരം വീട്ടിയത് കൂട്ടിവച്ച പൈസ കൊടുത്ത് ഒരു പശുവിനെ വാങ്ങിയാണ്. പാലും മോരും വിറ്റ് അതിൽ നിന്നും കിട്ടുന്ന പൈസ എടുത്താണ് ‘അമ്മ, അമ്മയുടെ സ്വാതന്ത്ര്യം ആഘോഷിച്ചത്.

151218445 10218419732752058 6600547451432750035 n

ഇനിയും ഒറ്റയ്ക്ക് സമ്പാദിക്കാൻ തുടങ്ങി ഇല്ലെങ്കിൽ അതേക്കുറിച്ച് ആലോചിക്കണം. ഒരു തൊഴിലും മോ ശം അല്ല, അടുത്തുള്ള കടയിൽ ജോലി ചെയ്യാം, തയ്യൽ കട തുടങ്ങാം, ഓൺലൈൻ ബിസിനസ് ചെയ്യാം, അല്ലെങ്കിൽ എന്റെ അമ്മ ചെയ്ത പോലെ പശു വിനെ വളർത്താം. അതും അല്ലെങ്കിൽ തൊഴിൽ ഉറപ്പിനു പോകാം. ഒരു ജോലിയും മോ ശം അല്ല, കാരണം സ്വന്തം വീട്ടിലെ സ്വാതന്ത്ര്യം എന്നാൽ അതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യം ആണ്.

പഠിക്കുന്ന പെൺകുട്ടികൾ ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കാറായിട്ടേ വിവാഹം കരാറിൽ ഏർപ്പെടാവൂ. വിവാഹ ശേഷം ജോലി ചെയ്തു ജീവിക്കാം എന്ന് ഉറപ്പു തരുന്നവരുടെ കൂടെയേ ജീവിതം തുടങ്ങാവൂ. “ഞാൻ സമ്പാദിക്കുന്നില്ലേ? മോളൂ വീട്ടിൽ ഇരുന്നു കൊള്ളൂ” എന്നൊക്കെ പറയുന്നത് വലിയ ഒരു ട്രാ പ്പ് ആണ് അതിൽ വീഴരുത്. പൈസ സമ്പാദിച്ചാൽ മാത്രം പോരാ, രണ്ടു പേർക്കും ഒരേ പോലെ ചിലവാക്കാനുള്ള അവകാശവും ഉണ്ടാവണം.

ഭർത്താവിന്റെ അക്കൗണ്ടിൽ അല്ല പൈസ ഇടേണ്ടത്. രണ്ടു പേർക്കും തുല്യമായി ചിലവാക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അല്ലെങ്കിൽ തനിയെ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കണം. എന്നാലേ ആത്മാഭിമാനത്തോടെ ജീവിക്കാൻ പറ്റൂ. ആത്മാഭിമാനത്തോടെ ജീവിക്കണം എങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവണം. അതായിരിക്കണം സ്ത്രീ ശാ ക്തീകരണം കൊണ്ട് സ്ത്രീകൾ മനസ്സിലാക്കേണ്ടത്.

പശുവിനെ വളർത്തി സ്വന്തം സ്വാതന്ത്ര്യവും അതിൽ നിന്ന് സന്തോഷവും കണ്ടെത്തിയ കറുകച്ചാലിൽ ഉള്ള എന്റെ അമ്മ തന്നെയാണ് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആ ത്മാഭിമാനം ഉള്ള സ്ത്രീ. വിവാഹ പ്രായം 21 ആയാലും, സ്വന്തം ആയി സമ്പാദിക്കാൻ പ്രാപ്തി ആയിട്ടു മതി കല്യാണം.

195654850 10219041424333959 8565375952689322364 n
Previous articleവിവാഹശേഷമുള്ള ചന്ദ്രയുടെ ആദ്യ പിറന്നാൾ; ടോഷ് നൽകിയ ലക്ഷങ്ങളുടെ സമ്മാനം കണ്ടാൽ നിങ്ങൾ ഞെട്ടും.! വീഡിയോ
Next articleതൽക്കാലം ഇത് നിർത്താനുദ്ദേശിക്കുന്നില്ലന്ന് ഡിംപിൾ റോസ്.! ചാനൽ നിർത്തൂയെന്ന് പറയുന്നവർക്കുളള കിടിലൻ മറുപടി കൊടുത്തു ഡിംപിൾ.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here