ചില കന്നുകള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. അതും പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട്. ചെറുപ്രായത്തില്‍ തന്നെ പാട്ട് പാടി അത്ഭുതപ്പെടുത്തുകയാണ് പാര്‍ഥിവ് എന്ന മിടുക്കന്‍.
മൂന്ന് വയസ്സാണ് കുരുന്നിന്റെ പ്രായം. ആരേയും അതിശയിപ്പിക്കുന്ന തരത്തിലാണ് പാര്‍ഥിവ് പാടുന്നത്. ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഈ കുരുന്ന് ഗായകന്റെ പാട്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ പാര്‍ഥിവ് താരമായി. മുറ്റത്ത് കിടക്കുന്ന ഒരു ചെറിയ സൈക്കിളിന്റെ ഹാന്‍ഡിലില്‍ പിടിച്ചുകൊണ്ടാണ് പാര്‍ഥിവ് പാടിയത്.
‘എന്തു രസാ കാണാന്‍. ആ ക്ലാപ് ചെയ്യുന്നത് കണ്ടപ്പൊഴാ ശെരിക്കും കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാന്‍ തോന്നിയത്..’ എന്ന അടിക്കുറിപ്പോടെയാണ് പാട്ട് വിഡിയോ ഹരീഷ് ശിവരാമകൃഷ്ണന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
മലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ തങ്കത്തിങ്കള്‍ക്കിളിയായ് കുറുകാം… എന്ന ഗാനമാണ് ഗംഭീമായി കുഞ്ഞ് പാര്‍ഥിവ് പാടിയത്. ഇന്ദ്രപ്രസ്ഥം എന്ന സിനിമയിലേതാണ് ഈ ഗാനം.