സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ളവര്‍ക്ക് അപരിചിതമല്ല ആവര്‍ത്തന എന്ന പേര് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജയുടെ പ്രസംഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനവുമെല്ലാം അനുകരിച്ച് കൈയടി നേടിയിട്ടുണ്ട് ഈ മിടുക്കി.
ഇപ്പോഴിതാ സൈബര്‍ ഇടങ്ങളില്‍ വീണ്ടും ശ്രദ്ധ നേടുകയാണ് ആവര്‍ത്തനയുടെ ഒരു പെര്‍ഫോമെന്‍സിന്റെ വിഡിയോ. സമൂഹമാധ്യമങ്ങളില്‍ വൈറലായ റാസ്പുടിന്‍ ഡ്രങ്കണ്‍ വേര്‍ഷനാണ് ആവര്‍ത്തന അനുകരിച്ചിരിക്കുന്നത്. കുട്ടിത്താരത്തിന്റെ പ്രകടനത്തെ പ്രശംസിക്കുന്നവരും സൈബര്‍ ഇടങ്ങളില്‍ ഏറെയാണ്.
റാസ്പുടിന്‍ ഡ്രങ്കണ്‍ വേര്‍ഷന്‍ അതേപടി തന്നെ പകര്‍ത്തിയിരിക്കുകയാണ് കൊച്ചുമിടുക്കി. വേഷവിധാനവും പകര്‍ത്തിയിട്ടുണ്ട്. അതേസമയം തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശിയായ സനൂപ് കുമാറാണ് റാസ്പുടിന്റെ ഡ്രങ്കണ്‍ വേര്‍ഷനുമായി സമൂഹമാധ്യമങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.
കാഴ്ചയില്‍ മദ്യലഹരിയിലുള്ള ഒരാള്‍ റാസ്പുടിന്‍ ഗാനത്തിന് ചുവടുവയ്ക്കുന്നതായി തോന്നും. എന്നാല്‍ ചുവടുകള്‍ കണ്ടപ്പോള്‍ പലരും പറഞ്ഞു അദ്ദേഹം ഒരു കിടിലന്‍ ഡാന്‍സര്‍ ആണെന്ന്. ഒരു അറിയപ്പെടുന്ന നര്‍ത്തകനാണ് സനൂപ് കുമാര്‍. ബി എച്ച് ഡാന്‍സ് ട്രൂപ്പിന്റെ ഉടമ. കുന്നംകുളം താവൂസ് സിനിമാ തിയേറ്ററിലെ ജീവനക്കാരന്‍ കൂടിയാണ് ഈ യുവാവ്.