ലോകം കൊറോണ എന്ന വൈറസ് കീഴടക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്.ഓരോ ജീവനെയും കരപിടിച്ച് കയറ്റാൻ ഡോകട്ർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരുമെല്ലാം പരമാവധി ശ്രമിക്കുന്നു.നമ്മളുടെ സുരക്ഷ നമ്മുടെ കയ്യിൽ മാത്രമാണ്.മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കുക,സർക്കാരിന്റെ നിർദ്ദേശങ്ങൾ പലിക്കുക.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി മോഷൻ ഗ്രാഫിക്സ് വീഡിയോ ആണ്. കോമ്പാറ്റ് കൊറോണാ വൈറസ്, കേരളാ മോഡല്‍ എന്ന പേരിലാണ് മോഷന്‍ ഗ്രാഫിക്‌സ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അഭിനന്ദനവും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന അഭ്യർത്ഥനയുമാണ് വീഡിയോയിൽ ഉള്ളത്.സിനിമ നടൻ മമ്മൂട്ടിയുടെ ശബ്ദത്തിലാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.
വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നതിങ്ങനെ,ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ, കൊറോണയെ. വിശ്രമിക്കാതെ പരിശ്രമിക്കുന്ന യോദ്ധാക്കള്‍ക്ക് വേണ്ടി, നമ്മുക്ക് വേണ്ടി അനുസരിക്കാം ഓരോ നിര്‍ദ്ദേശവും. ചെറിയ തെറ്റുകള്‍ ശത്രുവിന് വലിയ അവസരമാകും. ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം. ലോകം ആദരിക്കുന്ന കേരളത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ സുസജ്ജമാണ്. ഭയമല്ല അഭിമാനമാണ് തോന്നേണ്ടത്.വീഡിയോയുടെ ഡയറക്ട്ർ സീറോ ഉണ്ണിയാണ്.വീഡിയോയ്ക്ക് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ചെയ്തിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ്.അനിമാറ്റിക്സ് ചെയ്തിരിക്കുന്നത് ബാലറാം രാജ്. ലേ ഔട്ട് യേശുദാസ് വി ജോര്‍ജ്ജ്. മിക്‌സിംഗ് അബിന്‍ പോള്‍. എസ്എഫ്എക്‌സ് കൃഷ്ണന്‍.മോഷന്‍ ഗ്രാഫിക്‌സും കൊമ്പസിറ്റിംഗും ജെറോയ് ജോസഫ് ആണ് നിർവഹിച്ചിരിക്കുന്നത്. ശരത് പ്രകാശും, ഹരികൃഷ്ണന്‍ കര്‍ത്തയും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന വീഡിയോയുടെ സ്റ്റോറി ബോർഡ് വിനയകൃഷ്ണൻ ആണ്.