കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ;
“ഞങ്ങളും നിങ്ങളുമടങ്ങുന്ന സമൂഹത്തിന് മുന്നിൽ ആർക്കു വേണ്ടിയെന്നോ എന്തിന് വേണ്ടിയെന്നോ പോലും നിശ്ചയമില്ലാതെ പലപ്പോഴും അപഹാസ്യരാകപ്പെടേണ്ടി വന്ന കുറെയേറെ മനുഷ്യജന്മങ്ങൾ ജീവിക്കുന്നു. നമ്മളിൽ ഒരാളാണെന്ന ബോധ്യമുണ്ടായിട്ടും ചിലരെങ്കിലും എന്തിനോ വേണ്ടി വീണ്ടുമവരെ അകറ്റി നിർത്തുന്നു! എന്റെയോ നിന്റെയോ വ്യക്തിസ്വാതന്ത്ര്യത്തിന് വിലങ്ങ് തടിയാകാതെ മറ്റൊരാൾ ജീവിക്കുമ്പോൾ ആ മാന്യതയും ബഹുമാനവും തിരിച്ചു നൽകുന്നിടത്താണ് യഥാർത്ഥ “മനുഷ്യൻ” ജനിക്കുന്നത് !
സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കുവാൻ , മനസ്സാക്ഷിയോട് കളവ് പറയാതെ ഉറച്ച തീരുമാനങ്ങളെടുത്ത ചങ്കുറപ്പുള്ള ഓരോ ജീവിതങ്ങൾക്കും മുന്നിൽ…. അവഗണനകളുടെ ഉള്ളു നീറുന്ന വേദനകൾക്കിടയിലും തനിക്ക് ചുറ്റുമുള്ള മനുഷ്യ ജന്മങ്ങളുടെ സന്തോഷത്തിനായ് പുഞ്ചിരിക്കുന്ന ആ നല്ല മനസ്സുകൾക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ”