സമൂഹകമാധ്യമങ്ങയിൽ വൈറലായി ആകാശ കമ്പിയിലൂടെ ഊർന്നിറങ്ങി വീണ് പാമ്പ്; വിഡിയോ

പാമ്പ് എന്ന് കേൾക്കുന്നതേ പേടിയാണ്. അപ്പോൾ ജനക്കൂട്ടത്തിനു നടുവിൽ പാമ്പെത്തിയാലുള്ള അവസ്ഥയെന്താകും. ജനങ്ങൾ പരിഭ്രാന്തരാകുമെന്ന കാര്യത്തിൽ സംശയമില്ല. അതുതന്നെയാണ് ഫിലിപ്പീൻസിലെ ബോഹോളിലുള്ള ടാഗ്‌ബിലാരൻ നഗരത്തിലും സംഭവിച്ചത്.

ഒക്ടോബർ 12ന് വൈകുന്നേരം ആറരയോടെയാണ് മാർക്കറ്റിലെ നിരത്തിനു മുകളിലെ കേബിളിൽ പാമ്പിനെ കണ്ടത്. തിരക്കേറിയ നിരത്തിനു മുകളിലൂടെ പോകുന്ന കേബിളിലൂടെയാണ് കൂറ്റൻ പാമ്പ് ഇഴഞ്ഞു നീങ്ങിയത്. പാമ്പിനെ കണ്ടതും പേടിച്ച് ചില ആളുകൾ നിലവിളിക്കാൻ തുടങ്ങി.

മറ്റു ചിലർ അപൂർവ ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പാമ്പ് താഴെ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങൾക്കിടയിലേക്ക് വീണത്. ഉടൻതന്നെ ചുറ്റുമുണ്ടായിരുന്നവർ അവിടേക്ക് ഓടിച്ചെന്നു.

അവിടെയുണ്ടായിരുന്നവർ ഉടൻതന്നെ പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് തുറന്നുവിടുകയും ചെയ്തു. കേബിളിലൂടെ ഇഴഞ്ഞു നീങ്ങുന്ന കൂറ്റൻ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വൈറൽഹോഗാണ് യൂട്യൂബിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

Previous articleസ്വന്തമായി ഒരു രൂപപോലും സമ്പാദ്യമായില്ല; ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാർദ്ധക്യ പെൻഷൻ വാങ്ങാൻ വേണ്ടി; അച്ഛന്റെ മുറി വൃത്തിയാക്കാൻ കയറിയപ്പോൾ താരം കണ്ടത് !
Next articleആശുപത്രിയില്‍ വെച്ച് മുഖത്തടിയേറ്റ റിങ്കുവിനെ ഓര്‍മയില്ലേ? റിങ്കു ഇപ്പോള്‍ ദുബൈയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here