പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്ളോഗർ കൂടിയാണ്. സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.
മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു. സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്. മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു.
റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന് ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു. എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍.
സംഗീതസംവിധായകന് ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍. മൂന്ന് മാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. പലരും അതിന് വിമർശനങ്ങളുമായി എത്തുന്നു.
ഇപ്പോഴിതാ അമൃത സുരേഷുമൊന്നിച്ചുള്ള പ്രണയാര്‍ദ്രമായ ഗാനവുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. പുതിയ ഗാന വിശേഷം ഇരുവരും പങ്കുവച്ചത്. വീഡിയോയുടെ ഒരു ചെറിയ ഭാഗമാണ് ഗോപി സുന്ദർ പങ്കുവെച്ചത്. ഉടൻതന്നെ ഗാനം പുറത്തിറങ്ങും എന്നും താരം വ്യക്തമാക്കി. ഒരു കുറിപ്പും താരം ഇതിനോടൊപ്പം പങ്കുവെച്ചു.
‘ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യ സിംഗിള്‍ ഉടന്‍ പുറത്തിറങ്ങും. അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയും സ്നേഹവും വേണം, സദാചാരരേ..ദയവുചെയ്ത് മാറി നില്ക്കൂ..ഇത് നിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല’ എന്നാണ് ഗോപി സുന്ദര്‍ വിഡിയോയ്ക്കൊപ്പം കുറിച്ചത്.