എല്ലാത്തിലും വെറൈറ്റി കൊണ്ട് വരാൻ പുതുതലമുറ ശ്രദ്ധിക്കാറുണ്ട്. അതെല്ലാം തന്നെ സോഷ്യൽ മീഡിയകൾ ശ്രദ്ധനേടാറുമുണ്ട്. അതിൽ കൂടുതലായി കാണുന്നത് വെഡ്‌ഡിങ്, പ്രീവെഡ്‌ഡിങ്, പോസ്റ്റ് വെഡ്‌ഡിങ് ഷൂട്ട് ഒക്കെയാണ്. ഇപ്പോൾ സോഷ്യൽ ലോകത്തു വൈറലാകുന്നത് ഒരു സേവ് ദി ഡേറ്റാണ്. ഒരു ജിമ്മന്റെയും നാടൻ പെണ്ണിന്റെയും പ്രണയ കഥയാണ്. എല്ലാത്തിൽ നിന്നും വെറൈറ്റിയായുള്ള ഫോട്ടോഷൂട് തികച്ചും വ്യത്യസ്തം. ചെക്കൻ മസിലും കാണിച്ച് നോക്കുമ്പോൾ പെണ്ണ് തനിനാടൻ ലുക്കിൽ കസവ് ചുറ്റിനിൽക്കുന്നു. ഈ ഫോട്ടോകൾക്ക് സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ ഇവർ അരുണും ആഷികയുമാണ്. ഫെബ്രുവരി 10നാണ് ആഷിക കതിർ മണ്ഡപത്തിൽ വെച്ചാണ് ഇവരുടെ വിവാഹം. കെഎസ് വെഡ്ഡിംഗ്സ് ആണ് ആ വൈറൈറ്റി ആശയം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.