‘സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?’ ‘ആരെങ്കിലും സോറി പറഞ്ഞ് ഇതിനൊരു പരിഹാരം കാണണം 😅😂❤️’- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

പലപ്പോഴും മുതിർന്നവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടമാണ് കൊച്ചുകുട്ടികളുടേത്. പാട്ടും ഡാൻസും അഭിനയവുമൊക്കെയായി ടിക് ടോക്കിലും താരമാകാറുണ്ട് കുട്ടിക്കുറുമ്പുകൾ. ചിലരാവട്ടെ, രസികൻ സംസാര ശൈലികൊണ്ടാണ് ശ്രദ്ധയാകർഷിക്കാറുള്ളത്.

ഇപ്പോഴിതാ, ഒരു രസികൻ മാപ്പു പറച്ചിലാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. സ്‌കൂളിൽ ആമി എന്ന കുട്ടി തന്നോട് മാത്രം ഫ്രണ്ട് ആകുന്നില്ല എന്നുപറഞ്ഞുതുടങ്ങുന്ന പരാതി ഒരു വ്ലോഗ് പോലെ നീളുകയാണ്.

എനിക്ക് ഇതുകാരണം തല പൊട്ടുകയാണ് എന്നും തല ചമ്മന്തിയാകുകയാണ് എന്നുമൊക്കെ ഈ കുഞ്ഞുമിടുക്കി പറയുകയാണ്. ഏറ്റവും ഒടുവിൽ സോറിയൊക്കെ പറയുന്നുണ്ട് കക്ഷി. എന്നാൽ ആര് ആരോടാണ് സോറി പറയുന്നതെന്നും പറയേണ്ടതെന്നും

കേൾക്കുന്നവർക്ക് മനസിലാകില്ല എന്നതാണ് രസകരമായ കാര്യം. ചിരിപടർത്തുകയാണ് ഈ വിഡിയോ. കുട്ടികൾ സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും മാത്രം പര്യായമല്ല. അവർക്ക് കൗതുകവും ആകാംക്ഷയുമെല്ലാം ഉണ്ട്.

കുട്ടികൾക്ക് ഉണ്ടാകുന്ന സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ഒരുപരിധിവരെ വളരെ നിസാരമാണ്. ചിലപ്പോൾ ചിരി പടർത്തുന്ന കൗതുകകരമായ ചില സംശയങ്ങൾ ചോദിച്ചും മാതാപിതാക്കളെ ഇവർ കുഴക്കാറുണ്ട്.

Previous article‘ഇത്തവണ ഓറഞ്ച്; ബിക്കിനിയിൽ ആരാധകരുടെ മനം കവർന്ന് സാനിയ പുതുപുത്തൻ ചിത്രങ്ങൾ’.! വൈറൽ ഫോട്ടോസ്
Next articleഎന്റെ ലക്ഷ്മി ഇപ്പോ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് 32 വയസ്സായേനെ! മകളുടെ ഓർമയിൽ കണ്ണുനിറച്ച് സുരേഷ് ഗോപി!!

LEAVE A REPLY

Please enter your comment!
Please enter your name here