ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം, പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. സണ്ണി ലിയോണ്‍ മരം കയറുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീ എന്താണ് ഈ ചെയ്യുന്നത്? മരത്തിനടുത്തേക്ക് നടന്ന സണ്ണിക്ക് നേരെ ആദ്യം ഉയർന്ന ചോദ്യമാണിത്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് ചോദ്യം ചോദിക്കുന്നത്. ‘ഞാനീ മരം കയറുകയാണ്’ സണ്ണി ഉത്തരം നൽകി. പിന്നെ ഒട്ടും താമസിച്ചില്ല. ഒരു കൊച്ചു കുട്ടിയുടെ വേഗതയോടെ സണ്ണി മരത്തിന്റെ ചില്ലകൾ ഒന്നൊന്നായി കയറി. ഒടുവിൽ പറ്റിയ ഒരു സ്ഥലത്ത് എത്തിയതും ചാരികിടന്നു വിശ്രമിക്കുന്നതും വീഡിയോയിൽ കാണാം. മരംകയറ്റ വീഡിയോ സണ്ണി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.