കഴിഞ്ഞ ദിവമാണ് നടി സംയുക്ത വർമ്മ യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയും വൈറലായത്. ഏതാണ്ട് 15 വർഷത്തോളമായി യോഗ അഭ്യസിക്കുന്ന താരം മൈസൂരിൽ നിന്ന് ആണ് വിദഗ്ദ പരിശീലനം നേടിയത്. ‘അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി: ഊര്‍ധ്വ ധനുരാസനത്തിലേക്ക് മടങ്ങുക’,എന്ന ക്യാപ്ഷ്യനോടെയാണ് താരം വീഡിയോ പങ്ക് വച്ചത്.
ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ ഒരു താരം കൂടി യോഗയുടെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്. ഗായിക ജ്യോത്സ്നയാണ് പുതിയ വീഡിയോ പങ്കിട്ടു രംഗത്ത് വന്നിരിക്കുന്നത്. ശരീരഭാരം കുറയ്ക്കുക എന്ന ആശയത്തിൽ നിന്നും ആരോഗ്യം നേടുകയെന്നതിലേക്ക് എത്താം എന്നാണ് താരം വീഡിയോയിലൂടെ പറയുന്നത്.
എപ്പോഴും ആരോഗ്യവാനായിരിക്കാൻ ശ്രമിക്കുക. അങ്ങനെ ചിന്തിക്കുമ്പോൾ ശരീരം മാത്രമല്ല, മനസ്സും ആത്മാവും കൂടിയാണ് കൂടുതൽ ഊർജ്ജത്തിൽ എത്തുക. എന്ന് തുടങ്ങുന്ന ഒരു നീണ്ട കുറിപ്പോടെയാണ് ജ്യോത്സന വീഡിയോ പങ്ക് വച്ചിരിക്കുന്നത്..