മറിമായം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളായി മാറിയവർ ആണ് സ്നേഹയും ശ്രീകുമാറും. ഇവർ ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നുവെന്ന വാർത്ത രണ്ടു ദിവസം മുൻപാണ് പുറത്തുവന്നത് സ്നേഹയുടെ രണ്ടാം വിവാഹമാണിത്. ഇപ്പോൾ സ്നേഹയുടെ വിവാഹവാർത്തയോടുള്ള ആദ്യഭർത്താവ് ദിൽചിത്തിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയകൾ ഏറ്റുടുത്തിരിക്കുന്നത്. ശ്രീകുമാറും സ്നേഹയും വിവാഹിതരാകാൻ ഒരുങ്ങുന്നത് വാർത്ത കാട്ടുതീപോലെ സോഷ്യൽ മീഡിയയിൽ പടർന്നത് ഡിസംബർ 11 തൃപ്പൂണിത്തുറയിൽ വച്ചാണ് ഇരുവരുടേയും വിവാഹം എന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്. ഈ വിവാഹ വാർത്ത വന്നതിന് പിന്നാലെ സ്നേഹയുടെ ആദ്യ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. സ്‌നേഹ ആദ്യം വിവാഹം ചെയ്തത് ദിൽജിത്തിനെ ആണ്. ഈ വിവാഹത്തിൽ പങ്കെടുക്കുന്ന ശ്രീകുമാറിന്റെ ചിത്രങ്ങളാണ് വൈറൽ ആയി മാറിയത്. കല്യാണത്തിന് പങ്കെടുത്ത ഒടുവിൽ ആ കല്യാണ പെണ്ണിനെ കെട്ടി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ വൈറലായത്. ഇപ്പോൾ പ്രതികരണമായി സ്നേഹയുടെ മുൻഭർത്താവ് ദിൽജിത്തി യെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിൽജിത് തന്റെ പ്രതികരണം അറിയിച്ചത്.
‘വിവാഹിതരാവുന്നു’ എന്ന വാർത്ത എപ്പോഴും സന്തോഷം നൽകുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും. ഒരിക്കൽ വിവാഹിതരായ രണ്ടുപേർ, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാൽ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്നേഹയും. സ്നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയത് കൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോൾ.. എല്ലാ തരത്തിലും സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു. പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങൾ ചേർത്ത്, ആ വാർത്തകൾക്ക് ചുവട്ടിൽ വന്ന കമന്റുകൾ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്. രണ്ടു വർഷം മുൻപ് ഡിവോഴ്സ് ആയ സമയത്തു തന്നെ “Happily Divorced” എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടർക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങൾ ചെയ്തുള്ളൂ. അത് ക്ഷമിച്ച് , ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക.. വിവാഹിതരാവുന്ന സ്നേഹാ, ശ്രീകുമാറിന് ഹൃദയം നിറഞ്ഞ ആശംസകൾ. ?❤️