കിവംദന്തികള്‍ പരക്കാന്‍ അധികം സമയം വേണ്ട. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയില്‍. താരങ്ങളെ കുറിച്ച് ഗോസിപ്പ് കോളങ്ങളില്‍ പലപ്പോഴായി പല വാര്‍ത്തകളും പ്രത്യക്ഷപ്പെടാറുണ്ട്. നടിമാരുടെ വിവാഹ വാര്‍ത്തകള്‍ ഇത്തരം കിംവദന്തികളിലെ സ്ഥിരം സാന്നിധ്യമാണ്. ഈയ്യടുത്ത് സോഷ്യല്‍ മീഡിയ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ കൂട്ടിയത് കീര്‍ത്തി സുരേഷിന്റേതായിരുന്നു. കീര്‍ത്തിയുടെ വിവാഹം ഉടനെ നടക്കുമെന്നായിരുന്നു വാർത്ത. ഇപ്പോഴിതാ വാര്‍ത്തകളില്‍ പ്രതികരണവുമായി കീര്‍ത്തി തന്നെ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും കേട്ട വാര്‍ത്തയായിരുന്നു കീര്‍ത്തിയുടെ വിവാഹം. ഒരു ബിസിനസുകാരനുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വീട്ടുകാരാണ് വരനെ കണ്ടെത്തിയതെന്നും പ്രചരിച്ചിരുന്നു.
എവിടെ നിന്നുമാണ് ഇത്തരം വാര്‍ത്തകള്‍ തുടങ്ങുന്നതെന്ന് അറിയില്ല. ഇപ്പോള്‍ തനിക്ക് അത്തരത്തിലുള്ള ഒരു പ്ലാനുമില്ലെന്നും കീര്‍ത്തി വ്യക്തമാക്കുന്നു. അടുത്തൊന്നും വിവാഹം കഴിക്കുന്നില്ലെന്നും കീര്‍ത്തി പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ ഇതിനേക്കാള്‍ പ്രാധാന്യമുള്ള വിഷയങ്ങളുണ്ട് ചര്‍ച്ച ചെയ്യാന്‍. കൊവിഡ് 19 നെ നേരിടുകയാണ് നാട്. അത്തരം കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടതെന്നും താരം വ്യക്തമാക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും താരം ഓര്‍മ്മപ്പിച്ചു.