നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാകനായ ബിജെപി നേതാവ് പത്മരാജന്‍ കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നതായി വെളിപ്പെടുത്തല്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹപാഠിയാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ‘നിരന്തരം ശുചിമുറിയില്‍ കൊണ്ടുപോയി പപ്പന്‍മാഷ് ഓളെ ഉപദ്രവിച്ചു. ഒരു ദിവസം കരഞ്ഞുകൊണ്ടാണ് വന്നത്. മറ്റു കുട്ടികളോടും മോശമായി മാഷ് പെരുമാറാറുണ്ട്.
മാഷെ പേടിച്ചാ ഓള് സ്‌കൂളില്‍ വരാതിരുന്നത്. പുറത്തു പറഞ്ഞാല്‍ ഉമ്മയുടെയും ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്നിരുന്നു. ഓള് വല്ലാത്ത പേടിയിലായിരുന്നു. എല്‍എസ്എസ് ക്ലാസെന്ന് പറഞ്ഞ് അവധിദിവസം സ്‌കൂളിലേക്ക് വിളിപ്പിച്ചു. ഓളാകെ പേടിച്ചുപോയി”– സഹപാഠിയായ പെണ്‍കുട്ടി പറഞ്ഞു. പാനൂര്‍ പൊലീസിനെ വെട്ടിച്ച് പ്രതി ഒളിച്ചുകഴിഞ്ഞത് ആര്‍എസ്എസ്സുകാരനായ പൊയിലൂര്‍ വിളക്കോട്ടൂരിലെ കുനിയില്‍ രാജീവന്റെ വീട്ടില്‍ ആയിരുന്നു. വിളക്കോട്ടൂരില്‍ കൂടുതല്‍ പൊലീസിനെ കണ്ടതോടെ ബുധനാഴ്ച രാവിലെ ബന്ധുവായ ബിജെപി പ്രവര്‍ത്തകന്‍ പൊയിലൂര്‍ തട്ടില്‍പീടികയിലെ മത്തത്ത് നാണുവിന്റെ വീട്ടിലേക്ക് മാറ്റി. അവിടെവച്ചാണ് പ്രതിയെ പിടിച്ചത്.