ശസ്ത്രക്രിയക്ക് മുൻപ് മോഹൻലാലിനെ കാണണം; ഫോൺ കോളിലൂടെ ശ്രീഹരിയുടെ ആഗ്രഹം സാധിച്ച് ലാലേട്ടൻ

ലാലേട്ടനെ നേരിൽ കാണുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ നിരണം സ്വദേശിയായ ശ്രീഹരിയുടെ ആഗ്രഹം തന്റെ 16-ാമത് ശസ്ത്രക്രിയക്ക് മുമ്പായി ലാലേട്ടനെ കാണണമെന്നതാണ്. ഇതറിഞ്ഞ മോഹൻലാൽ ശ്രീഹരിയെ ഫോണിൽ വിളിച്ചു. ഫോൺ കോളിന്റെ മറുതലയ്ക്കൽ മോഹൻലാലിന്റെ ശബ്ദം കേട്ടതും ശ്രീഹരിയുടെ അമ്മയ്ക്ക് അമ്പരപ്പായിരുന്നു.

193454467 274890891093476 1785430275583152150 n

ഒരു നോക്ക് കാണാനെങ്കിലും പറ്റുമോ എന്നായി അമ്മയുടെ ചോദ്യം. പക്ഷെ കൊവിഡ് കാലമായതിനാൽ അക്കാര്യം സാധ്യമാവാത്തതിനെക്കുറിച്ച് മോഹൻലാൽ വിശദമാക്കി. മോഹൻലാൽ സംസാരിച്ച വിവരം പ്രൊഡക്ഷൻ കൺഡ്രോളറായ ബാദുഷയാണ് പോസ്റ്റ് ചെയ്തത്. “കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റർ ഒരു സുഹൃത്ത് അയച്ചു തരുന്നത്. അപ്പോൾ തന്നെ ഈ മെസേജ് ഞാൻ ലാലേട്ടന് അയച്ചു കൊടുത്തു. ഉടൻ തന്ന ശ്രീഹരിക്ക് ലാലേട്ടൻ്റെ വിളിയെത്തി.

അവന് വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്. ശ്രീഹരിയുടെ അസുഖം വേഗത്തിൽ ഭേദമാവട്ടെ. ലാലേട്ടൻ്റെ ഈ കരുതലിനു നന്ദി,” ബാദുഷ കുറിച്ചു. വീഡിയോ കോൾ എങ്കിലും ചെയ്യാമോ എന്ന ചോദ്യത്തിന് ഇപ്പോൾ താൻ ചികിത്സയിൽ തുടരുന്നതിനാൽ, കൃത്യമായ സമയം കണ്ടെത്തി നടത്താമെന്നും താരം ഉറപ്പുനൽകി. പിന്നാലെ ശ്രീഹരിയോടും മോഹൻലാൽ സംസാരിച്ചു.

Previous articleനമിത പ്രമോദിനു വേണ്ടി കൊറിയോഗ്രാഫി ചെയ്ത് മീനാക്ഷി; ഗംഭീര നൃത്തച്ചുവടുകളുമായി നമിത പ്രമോദ്.! വീഡിയോ
Next articleകാന്‍സര്‍ മാറിയില്ലേ പിന്നെന്താ പ്രേശ്നമെന്ന് ചോദിക്കുന്നവരോട്; വൈറൽ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here