ശസ്ത്രക്രിയക്കിടെ പിയാനോ വായിക്കുന്ന രോഗിയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും സംഗതി സത്യമാണ്. മധ്യപ്രദേശ് സ്വദേശിയായ ഒൻപത് വയസുകാരിയാണ് മസ്തിഷ്ക ശസ്ത്രകിയക്കിടെ പിയാനോ വായിച്ച് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടിയത്.
ബിഐഎംആർ ആശുപത്രിയിലാണ് സംഭവം. മസ്തിഷ്ക ശസ്ത്രക്രിയക്കിടെയാണ് പെൺകുട്ടി പിയാനോ വായിച്ചത്. തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സൗമ്യ എന്ന പെൺകുട്ടി ശാസ്ത്രകിയക്കിടെ പിയാനോ വായിക്കുകയായിരുന്നു.
പിയാനോ വായിക്കാന്‍ ഏറെ ഇഷ്ടമുള്ള സൗമ്യ ശസ്ത്രക്രിയ സമയത്തും ഇത് വായിക്കുന്നതുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരചലങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സാധിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷവും പിയാനോ വായിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു ഉദ്യമത്തിന് ഡോക്ടര്‍മാര്‍ തയാറായത്.
അതേസമയം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നാണ് ന്യൂറോ സർജൻ അഭിഷേക് ചൗഹാൻ പറഞ്ഞത്. ശസ്ത്രകിയയ്ക്ക് ശേഷവും സൗമ്യ ഏറെ ആരോഗ്യവതിയാണെന്നാണ് ഡോക്ടറുമാർ പറഞ്ഞത്.
നേരത്തെ ശസ്ത്രകിയക്കിടെ വയലിൻ വായിക്കുന്ന 53 കാരി ഡാഗ്മര്‍ ടര്‍ണറിന്റെ ശസ്ത്രക്രിയയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.