ശല്യക്കാരായ പ്രതികളെ കൊണ്ട് മുട്ടുകുത്തി നനഞ്ഞ റോഡില്‍ തലതാഴ്ത്തി മാപ്പു ചോദിച്ചു, ഏത്തമിടീച്ചു; കൈയടിച്ച് നാട്ടുകാര്‍

മധ്യപ്രദേശില്‍ നാട്ടുകാര്‍ക്ക് നിരന്തരം ശല്യമായ രണ്ട് പ്രതികളെ പിടികൂടി പൊലീസ് ചെയ്ത വിചിത്ര നടപടിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. നാട്ടുകാര്‍ക്ക് മുന്നില്‍ ഏത്തമിടീക്കുകയും മാപ്പുപറയിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

മധ്യപ്രദേശ് ഇന്‍ഡോറിലെ ദ്വാരകാപുരിയിലാണ് സംഭവം. നടുറോഡില്‍ രണ്ടു പ്രതികളെ കൊണ്ട് ഏത്തമിടീക്കുന്നതാണ് വീഡിയോയിലുളളത്. തുടര്‍ന്ന്് നിലത്ത് മുട്ടുകുത്തി ഇരുന്ന് റോഡില്‍ തലതാഴ്ത്തി പ്രതികള്‍ മാപ്പു ചോദിക്കുന്നുണ്ട്. റോഡില്‍ മഴ പെയ്ത് വെളളം കെട്ടിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇവരുടെ പിന്നില്‍ രണ്ടു പൊലീസുകാര്‍ നില്‍ക്കുന്നുണ്ട്. ഇവരുടെ പ്രവൃത്തി കണ്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നാട്ടുകാര്‍ കൈയടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Previous articleരണ്ട് കമ്പുകള്‍ ഉപയോഗിച്ച് ‘സംഗീതമേ അമര സല്ലാപമേ’ എന്ന ഗാനം കൊട്ടി കൊച്ചുമീടുക്കന്‍; വൈറലായി വീഡിയോ
Next articleയജമാനനെ ചെടി നടാന്‍ സഹായിച്ച് നായ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here