ശരണ്യ ഉപയോഗിച്ചിരുന്ന സാധനങ്ങൾ പാലിയേറ്റീവിലേക്ക്; സീമ ജി നായരുടെ പുതിയ വീഡിയോ വൈറൽ

122217882 340567220576717 1909943619554714894 n

വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ ശരണ്യ ശശി ഇന്നും എല്ലാവരുടേയും മനസ്സിലുണ്ട്. ശരണ്യയുടെ ചിരിച്ച മുഖം ഇപ്പോഴും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ശരണ്യയ്‌ക്കൊപ്പം നിഴലായി കൂടെയുണ്ടായിരുന്നവരിലൊരാളാണ് സീമ ജി നായര്‍.

ശരണ്യ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ പാലിയേറ്റീവ് കെയറിലേക്കായി കൈമാറിയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സീമ ജി നായര്‍. പുതിയ വീഡിയോയിലൂടെയാണ് സീമ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ശരണ്യയുടെ 41ാം ചരമദിനം കഴിഞ്ഞപ്പോള്‍ അവളുടെ സാധനങ്ങള്‍ എന്നെയാണ് ചേച്ചി ഏല്‍പ്പിച്ചത്.

അവളുടെ വീല്‍ചെയര്‍, മെഡിസിന്‍സ്, അങ്ങനെ കുറേ സാധനങ്ങള്‍. പലതും നമ്മള്‍ ഉപയോഗിച്ചിട്ടേയില്ല. ആവശ്യം വന്നാല്‍ ആ സമയത്ത് ഓടാനാവില്ലല്ലോ, അതുകൊണ്ട് പല സാധനങ്ങളും നേരത്തെ മേടിച്ചതാണ്. ഇത് പാലിയേറ്റീവിലേക്ക് കൈമാറുകയാണ്.

Seema G Nair 2

ആര്‍ക്കെങ്കിലും ഉപകാരമാവുമെങ്കില്‍ അത് നടക്കട്ടെ. എവിടെയെങ്കിലും കൊണ്ടുകളയുന്നതിനേക്കാളും നല്ലത് അതല്ലേ. അവളുടെ ചുരിദാറും ടോപ്പുമൊക്കെ എനിക്ക് തന്നിട്ടുണ്ട്. അത് സീമ തന്നെ ഇടണമെന്ന് അവളുടെ അമ്മ പറഞ്ഞു. അളവ് പാകമല്ലെങ്കിലും അതെല്ലാം ഞാന്‍ ചെറുതാക്കി. കുറേ സാരികളുണ്ടായിരുന്നു.

അത് കുറേ സ്ഥലത്തേക്ക് കൊടുത്തിരുന്നു. ചില ഡ്രസുകള്‍ സീമ തന്നെ ഇടണമെന്ന് ചേച്ചി പറഞ്ഞിട്ടുണ്ട്. അതൊക്കെ ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട്. ചേച്ചിക്ക് ഇതൊക്കെ ഞാന്‍ ഇട്ട് കാണണമെന്നാണ് ആഗ്രഹം. ഇനിയുള്ള വ്‌ളോഗില്‍ ഇതൊക്കെയായിരിക്കും നിങ്ങള്‍ കാണാന്‍ പോവുന്നതെന്നും സീമ പറഞ്ഞിരുന്നു.

സീമ ചെയ്തത് വളരെ നല്ല കാര്യമാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ മുഴുവനും അതേക്കുറിച്ചാണ്. ചേച്ചി ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാകും. വളരെ നന്നായി സീമ ജി. ശരണ്യയുടെ ആത്മാവ് ഇത് കണ്ടു സന്തോഷിക്കുന്നുണ്ടാകും.

Seema G Nair 1

ശരണ്യ ചേച്ചിടെ ഡ്രസ് ഒക്കെ സീമ ചേച്ചി ഇടുമ്പോ, അത് ശരണ്യ ചേച്ചിക്കും ഒരുപാട് സന്തോഷാവും. തണലേകുന്ന കൈകൾ തളരാതെ ഇരിക്കട്ടെ. ഇനി മുതൽ ശരണ്യ ചേച്ചിയെ സീമ ആന്റിയിലൂടെ ഞങ്ങൾ കാണുകയും ചെയ്യുമെന്നുമുള്ള കമന്റുകളുമുണ്ട്. ഒത്തിരി സന്തോഷമായി വീഡിയോ കണ്ടപ്പോൾ. ശരണ്യ മോൾ ഇതു കണ്ടു സന്തോഷിക്കുന്നുണ്ടാകും. വീഡിയോ കണ്ടവർ പറയുന്നു.

Previous articleറസ്റ്റോറൻ്റിൽ സംഭവിച്ചത് ഇതാണ്; തുറന്ന് പറഞ്ഞ് നടി നൈല ഉഷ…
Next articleഞാൻ സ്വർണം ഇട്ടില്ല; ഇട്ടത് മുക്കുപണ്ടം.! മറുപടിയുമായി ഉണ്ണിമായ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here