ഒരുപാട് വേദനകൾ സഹിച്ച ഒരു നടിയാണ് ശരണ്യ, ക്യാൻസർ എന്ന രോഗം തന്നെ ബാധിച്ചപ്പോഴും തളരാതെ പൊരുതുക ആയിരുന്നു ശരണ്യ, പതിയെ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നതിനിടെ ശരണ്യക്ക് വീണ്ടും തിരിച്ചടി കിട്ടി, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ശരണ്യയെ വീണ്ടും ക്യാൻസർ ബാധിച്ചത്, നടി സീമ ജി നായർ ആണ് ഇതിനെ കുറിച്ച ആരാധകരോട് പറഞ്ഞത്, ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതിന് പിന്നാലെ ശരണ്യക്ക് കോവിഡും ബാധിച്ചിരുന്നു. പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി.
സ്‌പൈനല്‍ കോഡിലേക്ക് അസുഖം സ്‌പ്രെഡ് ചെയ്തു. വീണ്ടുമൊരു സര്‍ജറി നടത്താന്‍ കഴിയില്ല. കീമോ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ശരണ്യക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. എന്ത് പറയണം എന്നു പോലും അറിയില്ല. ഇനിയും കടമ്പകള്‍ ഏറെയുണ്ട് എന്നാണ് സീമ ജി നായർ പറഞ്ഞിരുന്നത്. ഇപ്പോൾ ശരണ്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് പറയുകയാണ് സീമ. ആർ സി സി യിൽ കീമോ നടത്തിയിരുന്ന ശരണ്യയെ കൊറോണ ബാധിച്ചതിനു പിന്നാലെ പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റ, വളരെ ഗുരുതരാവസ്ഥയിൽ ആണ് അവളിപ്പോൾ, റൂമിലേക്ക് മാറ്റിയപ്പോൾ പനീ വീണ്ടും കൂടി.
അങ്ങനെ വെന്റിലേറ്ററിലേക്ക് മാറ്റി, ശ്വാസം എടുക്കാൻ കഴിയുന്നില്ലായിരുന്നു, ഇപ്പോൾ ട്രക്കിയോസ്റ്റമി ചെയ്ത് തൊണ്ടയിൽ ട്യൂബ് ഇട്ടിരിക്കുകയാണ്. ഇതിനു പിന്നാലെ കഫം കൂടി ന്യുമോണിയ കൂടി, ഒന്നിന് പുറകെ ഒന്നായി ട്രീട്മെന്റുകൾ, പ്രൈവറ്റ് ഹോസ്പിറ്റലിൽ എത്തിയപ്പോൾ കയ്യിൽ നിന്നും ക്യാഷ് ഒരുപാട് ചിലവാകുകയാണ്, കയ്യിൽ ഒതുങ്ങുന്നില്ല, ഒരുപാട് കാശിന്റെ ആവിശ്യം വരുന്നു, അവളെ ഡിസ്ചാർജ് ആക്കിയാലും ഓക്സിജൻ വേണം, ഒപ്പം ഒരു നഴ്‌സും വേണം. ഇവിടെ നിന്നും മാറ്റാൻ സാധിക്കാത്തത് കൊണ്ട് ഇവിടെ തന്നെ കീമോ ചെയ്യുകയാണ്, തൊണ്ട തുളച്ച് ട്യൂബ് ഇട്ടതിനാൽ സംസാരിക്കാൻ പോലും കഴിയുന്നില്ല.
എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയാണ്, കാൽ ചുവട്ടിലെ മണ്ണെല്ലാം ഒളിച്ച് പോയിരിക്കുകയാണ് എന്നാണ് സീമ പറയുന്നത്, ഇനി എന്താകും എന്റെ ശരണ്യയുടെ അവസ്ഥ എന്നും തനിക്ക് അറിയില്ല എന്നാണ് താരം പറയുന്നത്, എല്ലാവരും എന്റെ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും താരം പറയുന്നു.