ശരണ്യയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ശരണ്യ. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു നടി ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്‍റെ പാതയിലായിരുന്നു. ഇപ്പൊൾ ശരണ്യയുടെ പുഞ്ചിരി തൂകുന്ന മുഖത്ത് സങ്കടത്തിന്റെ കരിനിഴൽ പടർത്തി വീണ്ടും രോഗ പരീക്ഷണം എത്തുകയാണ്. എന്നന്നേക്കുമായി അവസാനിക്കുമെന്ന് കരുതിയ ട്യൂമർ വീണ്ടും വേദനിപ്പിക്കാൻ എത്തിയെന്ന വാർത്ത ശരണ്യയുടെ അമ്മയാണ് സോഷ്യൽ മീഡിയയെ അറിയിച്ചത്.

വീഡിയോയിലൂടെയാണ് ശരണ്യയുടെ അമ്മ ഈ വിവരം അറിയിച്ചത്. വീഡിയോയിലൂടെ അവർ പറയുന്നത് ഇങ്ങനെ‘വിഡിയോയിൽ ശരണ്യയില്ല… അവൾ കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസൻ എന്റെ കൂടെയുണ്ട്. അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്.അവൾ ഒരേ കിടപ്പായിരുന്നു. അന്ന് ഡിസ്ചാർജായി വന്നപ്പോൾ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂർണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവൾക്ക്. പക്ഷേ വീണ്ടും വന്നപ്പോൾ വല്ലാത്ത അവസ്ഥയായി.രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം.

ശരണ്യക്ക് മാർച്ച് 29നാണ് സർജറിക്ക് ഹോസ്പിറ്റൽ അഡ്മിഷൻ നിശ്ചയിച്ചത്. പക്ഷേ കഴിഞ്ഞ ഒരാഴ്ച കൊണ്ട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. പെട്ടെന്നാണ് അവൾക്ക് വീണ്ടും സുഖമില്ലാതായത്. അൽപം സീരിയസായതോടെ പെട്ടെന്ന് സർജറി പെട്ടെന്ന് വേണ്ടി വരികയായിരുന്നു. സർജറി വിജയമാണെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. ഫോണിലൂടെയും മെസേജിലൂടെയും ക്ഷേമാന്വേഷണം നടത്തുന്ന ആയിരക്കണക്കിന്പേരോട് തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും സീമ പറയുന്നു.തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലാണ് ശരണ്യയുടെ സർജറി നടന്നത്.

Previous articleസ്കൂൾ അസ്സെംബ്ലിയിൽ കോലുമിട്ടായി (ലോലിപോപ്) നുണയുന്ന കൊച്ചു ബാലൻ
Next article‘പൊന്‍വീണേ എന്നുള്ളില്‍; പൃഥ്വിരാജിന്റെ പാട്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റ്..വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here