രാജസ്ഥാനില്‍ ജോധ്പൂരിനടുത്ത് നഗര്‍ എന്ന സ്ഥലത്തെ പുര്‍ഖരം സിങ് ഉറങ്ങിയാല്‍ പിന്നെ എഴുന്നേല്‍ക്കുക 25 ദിവസം കഴിഞ്ഞാണ് വര്‍ഷത്തില്‍ 300 ദിവസവും ഉറക്കം തന്നെ. വ്യത്യസ്തമായ ഒരു ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്നത്. രാജസ്ഥാനിലെ നഗൗർ സ്വദേശിയായ പുർഖരം എന്ന 42 വയസ്സുകാരനാണ് ആക്സിസ് ഹൈപ്പർസോമ്നിയ എന്ന അപൂർവ രോഗാവസ്ഥയിൽ ബുദ്ധിമുട്ടുന്നത്. പുർഖരത്തിന്റെ 23 വയസ്സു മുതലാണ് രോഗം പ്രകടമായി തുടങ്ങിയത്. സാധാരണ മനുഷ്യർ ഏഴു, എട്ട് മണിക്കൂർ ഉറങ്ങുമ്പോൾ പുർഖരം ഉറങ്ങിയാൽ എഴുന്നേൽക്കുന്നത് 25 ദിവസം കഴിഞ്ഞായിരിക്കും.
ആദ്യ കാലങ്ങളിൽ ഒരു ദിവസം 15 മണിക്കൂറോളം ഉറങ്ങിയിരുന്നു. പിന്നീട് ഉറക്കത്തിന്റെ ദൈർഘ്യം കൂടി വന്നു. ഉറങ്ങി കഴിഞ്ഞാൽ പിന്നെ പുർഖരത്തിനെ വിളിച്ചുണർത്താനാകില്ല. ഇദ്ദേഹത്തിന് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉറക്കത്തിനിടെ തന്നെ ഇദ്ദേഹത്തിന് ഭക്ഷണം നല്‍കുമെന്ന് വീട്ടുകാര്‍ പറയുന്നു പലചരക്കുകട ഉടമയായിരുന്നു പുര്‍ഖരം സിങ്. ഉറക്കക്കൂടുതല്‍ കാരണം കട തുറക്കാന്‍ പറ്റാതായി. തുടര്‍ന്ന് ഡോകുറെ കണ്ടപ്പോഴാണ് ആക്ടിസ് ഹൈപര്‍സോംനിയ’ എന്ന അപൂര്‍വ അസുഖമാണെന്ന് കണ്ടെത്തിയത്.
2015ന് ശേഷമാണ് അസുഖം വര്‍ധിച്ചത്. അതുവരെ തുടര്‍ച്ചയായി 18 മണിക്കൂറൊക്കെയായിരുന്നു ഉറങ്ങിയത്. പിന്നീട് ദിവസങ്ങള്‍ നീണ്ടുതുടങ്ങി. വീട്ടുകാര്‍ എത്ര വിളിച്ചാലും പൂര്‍ണമായും ഉണരാതായി. ഇതോടെ ഉറക്കത്തിനിടെ തന്നെ ഭക്ഷണം കൊടുക്കല്‍ തുടങ്ങിയെന്ന് പുര്‍ഖരം സിങ്ങിന്റെ അമ്മ കന്‍വാരി ദേവിയും ഭാര്യ ലക്ഷ്മി ദേവിയും പറയുന്നു. എന്നെങ്കിലും ഈ അസുഖം ഭേദമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. രോഗാവസ്ഥ മൂലം കഠിനമായ തലവേദന ഉണ്ടാകാറുണ്ടെന്ന് പുർഖരം പറയുന്നു.