ഇപ്പോൾ കുറച്ചു നാളുകളായി വ്യത്യസ്‌ത രീതിയിലുള്ള സേവ് ദി ഡേറ്റ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ കാണാൻ കഴിയുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത് ഒരു വെത്യസ്തമായ പ്രീവെഡിംഗ് ഫോട്ടോഷൂട്ട് ആണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധതിന്റെ അലയടിക്കുകയാണ്. ഇതിൽ വ്യത്യസ്തമായൊരു പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് കേരളത്തില്‍ നിന്നുള്ള പ്രതിശ്രുത വരനും വധുവും. എന്‍ആര്‍സിയും സിഎഎയും വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടാണ് ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. അരുണ്‍ ഗോപിയും ആശ ശേഖറുമാണ് ഈ പ്രതിശ്രുത വരനും വധുവും.
തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രഷററായ ജി എല്‍ അരുണ്‍ ഗോപിയുടെയും കൊല്ലം ആയൂര്‍ സ്വദേശിനി സ്വദേശിനി ആശ ശേഖറിന്റെയും സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടാണ് പൗരത്വഭേഗദതിക്കെതിരായ പ്രതിഷേധമാകുന്നത്. എന്നും ഒന്നായിരിക്കട്ടെ, ഞങ്ങളും ഞങ്ങളുടെ നാടും എന്ന തലക്കെട്ടോടെയാണ് ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രഫി ഈ ഫോട്ടോകള്‍ പങ്കു വച്ചിരിക്കുന്നത്. അടുത്ത വർഷം ജനുവരി 31 നാണ് അരുണിന്റെയും ആശയുടെയും വിവാഹം. ഇവരുടെ ചിത്രങ്ങള്‍ നിമിഷ നേരങ്ങള്‍ കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിത്.