‘വ്യത്യസ്തമായി വസത്രം തേയ്ക്കുന്ന ഒരു തേപ്പുകാരന്‍; ഈ വീഡിയോ ആളുകളില്‍ ഇത് വെറുപ്പ് ഉള്ളവാക്കുന്നുണ്ട്.!’ അയ്യേ എന്ന് സോഷ്യല്‍ മീഡിയ…

തിരക്കിട്ട ജോലികള്‍ക്കിടയില്‍ വസ്ത്രങ്ങള്‍ തേച്ച് വയ്ക്കാന്‍ പലര്‍ക്കും സമയം കിട്ടാറില്ല. അതുകൊണ്ട് തന്നെ ആഴ്ചയിലൊരിക്കല്‍ തേപ്പുകാര്‍ക്ക് കൊടുക്കുയാണ് പലരുടെയും രീതി. മാസത്തില്‍ ഒന്നിലധികം തവ പലപ്പോളും തേപ്പുകാര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കേണ്ടി വരാറുണ്ട്. നമ്മുടെ നാട്ടില്‍ പലപ്പോഴും ഇവര്‍ വസ്ത്രങ്ങള്‍ തേയ്ക്കുന്നത് നമ്മള്‍ കാണാറുണ്ട്. പക്ഷെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ കണ്ടാണ് പലരും ഞെട്ടുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എവിടെയോ നിന്നുള്ള ദൃശ്യമാണിത്. ധോബി വസത്രങ്ങള്‍ തേയ്ക്കുന്ന വീഡിയോയാണിത്. വസത്രങ്ങള്‍ തേയ്ക്കുന്നതിന് മുന്‍പ് അത് കൃത്യമായി ചുളിവുകള്‍ മാറ്റാനായി വെള്ളം തളിക്കുന്ന ഒരു രീതിയുണ്ട്. അതിന് ശേഷം കല്‍ക്കരിയിട്ട തേപ്പോട്ടിയിലിട്ടാണ് തേയ്ക്കുന്നത്. പുതിയ ഇലക്ട്രിക് ഐയണ്‍ ബോക്‌സുകളില്‍ വെള്ളം സ്‌പ്രേ ചെയ്യാനുള്ള സംവിധാനവുമുണ്ട്. പക്ഷെ കരി ഇസ്തിരി പെട്ടികളില്‍ ആ സംവിധാനമില്ല.

വീഡിയോയിലുള്ള തേപ്പുകാരന്‍ ചെയ്യുന്ന പ്രവൃത്തിയാണ് ആളുകളെ ചിരിപ്പിക്കുന്നത്. സ്‌പ്രേ ചെയ്യുന്നതിന് പുതിയ തരത്തിലുള്ള നൂതനമായൊരു വിദ്യ കണ്ട് നെറ്റിസണ്‍സ് അന്തംവിട്ടിരിക്കുകയാണ്. വെള്ളം വായില്‍ എടുത്ത് ശേഷം സ്‌പ്രേ പോലെ തുണികളിലേക്ക് തുപ്പുകയാണ് ഇയാള്‍ ചെയ്യുന്നത്. കാണുമ്പോള്‍ കൗതുകം തോന്നുമെങ്കിലും ആളുകളില്‍ ഇത് വെറുപ്പ് ഉള്ളവാക്കുന്നുണ്ട്. ഇയാളുടെ മേശപ്പുറത്ത് സ്‌പ്രേ ബോട്ടിലിരുന്നിട്ടും ഇയാള്‍ ഇങ്ങനെ ചെയ്യുന്നതാണ് ആളുകളെ ഞെട്ടിക്കുന്നത്.

വീഡിയോ ചിത്രീകരിക്കുന്നത് തേപ്പുക്കാരന്‍ അറിയുന്നില്ലെന്ന് വ്യക്തമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. 2 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. പലരും ഡബ്യൂഡബ്യൂഎഫിലെ ട്രിപ്പിള്‍ എച്ചിനോടും ഇയാളെ താരതമ്യം ചെയ്യുന്നുണ്ട്. മത്സരത്തിന് എത്തുമ്പോള്‍ ട്രിപ്പിള്‍ എച്ചും ഇത്തരത്തില്‍ വെള്ളം തുപ്പാറുണ്ട്.

Previous article‘റൊട്ടി ഉണ്ടാക്കുന്നതിനിടെ പാടിയ പാട്ട് ഹിറ്റ്;’ ഗായികയെ തിരഞ്ഞ് സോഷ്യൽ ലോകം; വിഡിയോ
Next articleഅവള്‍ ഇപ്പോഴും അച്ഛനെ തിരക്കും, ശബരി ഇനി തിരികെ വരില്ലെന്ന് ആ മകള്‍ക്കിപ്പോഴും അറിയില്ല; വീണ്ടും ശ്രദ്ധേയമായി സാജന്‍ സൂര്യയുടെ വാക്കുകള്‍..

LEAVE A REPLY

Please enter your comment!
Please enter your name here