വ്യജപ്രചാരണങ്ങള്‍ക്കുള്ള മറുപടിയുമായി മേഘ്ന; വീഡിയോ

നടി മേഘ്‌ന തന്റെ യൂട്യൂബ് ചാനൽ ചെയ്യ്ത Q&A വിഡിയോയിൽ അച്ഛനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ വന്നിരുന്നു. അതിനു മറുപടിയായി മേഘ്ന പറയുന്നത് ഇങ്ങനെ; അദ്ദേഹത്തിന്റെ പേര് വിന്‍സെന്റ് എന്നാണ്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. ഇപ്പോള്‍ ചെല്ലാനത്താണ് അദ്ദേഹം താമസിക്കുന്നത്. അവിടെ അടുത്തിടെ കടല്‍ക്ഷോഭമുണ്ടായെന്നും എന്നാല്‍ അദ്ദേഹം സുരക്ഷിതനും സന്തോഷവാനുമായി ഇരിക്കുന്നുവെന്നും മേഘ്‌ന പറഞ്ഞു.

എങ്ങനെയാണ് പ്രതിസന്ധികളെ ഇത്ര കരുത്തോടെ നേരിടുന്നതെന്ന ചോദ്യത്തിനും മേഘ്‌ന മറുപടി നല്‍കി. ”നിങ്ങള്‍ ആ അരുവിക്കര പ്രസംഗമൊക്കെ കണ്ടിട്ടുണ്ടെങ്കില്‍ മനസ്സിലാവും ഞാനെത്ര വലിയ മണ്ടിയായിരുന്നെന്ന്. ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആളായിരുന്നു. നമ്മളിങ്ങനെ പറ്റിക്കപ്പെടാനായി നിന്നു കൊടുത്താല്‍ ആരും വന്ന് എളുപ്പം പറ്റിച്ച് പോകും. ജീവിതത്തില്‍ എന്തു വേണമെങ്കിലും സംഭവിക്കാം.

പക്ഷേ നമുക്ക് രണ്ടു സാധ്യതകളുണ്ട്. ഒന്നല്ലെങ്കില്‍ അവിടെ കിടക്കാം. അല്ലെങ്കില്‍ എഴുന്നേറ്റു നിന്ന് മുന്നേറി കാണിക്കാം” – താരം വ്യക്തമാക്കി. മേഘ്‌നയെക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ കാണാറില്ലേ എന്നും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നുമുള്ള ചോദ്യത്തിന് മുന്‍പും താരം മറുപടി നല്‍കിയിട്ടുണ്ട്. ഈ വിഡിയോയിലും അത്തരം പ്രചാരണങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞു. അറിയുക പോലും ചെയ്യാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും അതെല്ലാം അവഗണിക്കുകയാണ് ചെയ്യാറെന്നും മേഘ്‌ന വ്യക്തമാക്കി.

Previous articleമലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് 57-ാം പിറന്നാള്‍
Next articleകോവിഡുള്ള കുഞ്ഞിനെ അണലികടിച്ചു; നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; പക്ഷേ ജിനില്‍ ചെയ്തത്…

LEAVE A REPLY

Please enter your comment!
Please enter your name here