വൈ ചലഞ്ച് വീഡിയോയുമായി നടി അഹാന കൃഷ്ണ; മെയ് വഴക്കം കണ്ട് കണ്ണുതള്ളി താരത്തിന്റെ ആരാധകർ.!! വൈറൽ വിഡിയോ

279945543 537998631180092 4122298876427798724 n

മലയാള സിനിമാ ഇൻഡസ്ട്രിയിലെ യുവ ഗ്ലാമറസ് നായികമാർക്കിടയിലെ ശ്രദ്ധേയമായ അഭിനേത്രികളിൽ ഒരാളാണല്ലോ അഹാന കൃഷ്ണകുമാർ. ഒരുകാലത്ത് മലയാള സിനിമയിൽ വില്ലനായും സഹനടനായും തിളങ്ങിയ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ താരം ചുരുങ്ങിയ വേഷങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.

തന്റെ അഭിനയത്തിനപ്പുറം അവതാരകയായും മോഡലിംഗ് മേഖലയിലും ഏറെ തിളങ്ങാനും ഇവർക്ക് സാധിച്ചിരുന്നു. യാത്രകളും ഭക്ഷണങ്ങളും ഫിറ്റ്നസും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം കൂടിയായതിനാൽ തന്റെ യാത്രാ വിശേഷങ്ങളും മറ്റും യൂട്യൂബ് ചാനൽ വഴി അഹാന ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. വ്യത്യസ്തമായ അവതരണ ശൈലിയിലുള്ള ഇത്തരം വ്ലോഗുകൾക്ക് വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

മാത്രമല്ല ഇൻസ്റ്റാഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ തന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ടുകളും ഫിറ്റ്നസ് പരവും രസകരവുമായ റീൽസ് വീഡിയോകളും താരം പലപ്പോഴും പങ്കുവെക്കാറുണ്ട്. രണ്ടര മില്ല്യണിലധികം പേർ പിന്തുടരുന്ന സെലിബ്രിറ്റി എന്ന നിലയിൽ ഇവ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

273421956 1022023925190110 4307833452444305272 n

എന്നാൽ ഇപ്പോൾ ഇതാ തന്റെ അസാധ്യമായ മെയ് വഴക്കം തെളിയിക്കുന്ന റീൽസ് വീഡിയോയുമായി ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് താരം. മറ്റുള്ള ബോഡി ഫിറ്റ്നസ് വീഡിയോകളിൽ നിന്നും വ്യത്യസ്തമായി മറ്റു പലർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കാത്ത ഒരു അഭ്യാസവുമായിട്ടാണ് അഹാന ഇപ്പോൾ എത്തിയിട്ടുള്ളത്.

വലതുകാൽ ചുവരിലേക്ക് ചേർത്തുവച്ചു കൊണ്ട് തിരിഞ്ഞു നിൽക്കുകയും പൊടുന്നനെ ഇരുകാലുകളും മുകളിലേക്ക് ഉയർത്തിക്കൊണ്ട് കൈകൾ നിലത്തുറപ്പിച്ച് അവയിൽ ഉയർന്നു നിൽക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. “ഇപ്പോഴിത് ഏറെ രസകരമാണ്” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.

മാത്രമല്ല താരത്തിന്റെ മെയ് വഴക്കത്തെ പ്രശംസിച്ചുകൊണ്ട് ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തുവരുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിട്ടുള്ള വൈ പോസ് ചലഞ്ച് എന്ന ഈ ചലഞ്ച് സണ്ണിലിയോൺ മറ്റുതാരങ്ങളും ചെയ്ത് കൈയടി നേടിയിട്ടുള്ളതാണ്.

Previous articleഈ യുവാവിന്റെ പിറന്നാള്‍ ആഘോഷം കുറച്ച് സ്‌പെഷ്യലാണ്, സുന്ദരം ഈ സൗഹൃദം.! വീഡിയോ
Next articleവൈറ്റ് കളർ ഔട്ട്‌ഫിറ്റിൽ ആരാധകരുടെ മനംകവർന്നു ജാൻവി; ഫോട്ടോസ് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here