വൈറല്‍ പാട്ടിന് ക്യൂട്ട് വേര്‍ഷനുമായി മീനാക്ഷിയും ശ്രേയയും..! വീഡിയോ

നിറപുഞ്ചിരിയും നിഷ്‌കളങ്കത നിറഞ്ഞ സംസാരവുമായി പ്രേക്ഷകമനം കവര്‍ന്ന ചലച്ചിത്രതാരവും അവതാരകയുമൊക്കെയാണ് മീനാക്ഷി. ആലാപനമാധുര്യം കൊണ്ട് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ശ്രേയ ജയദീപും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ ഇരുവരും പങ്കുവെച്ച രസകരമായ ഒരു വീഡിയോ ശ്രദ്ധ നേടുന്നു.

നീരജ് മാധവിന്റെ വൈറലായ പണി പാളി സോങ്ങിന് ഒരു ക്യൂട്ട് വേര്‍ഷനൊരുക്കിയിരിക്കുകയാണ് ഇരുവരും ചേര്‍ന്ന്. നിഷ്‌കളങ്ക ഭാവങ്ങളും ചിരിയും ലിപ് സിങ്കുമൊക്കെയാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം.

എന്നാല്‍ ഏറെ രസകരം ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ അതിന് മീനാക്ഷി നല്‍കിയ അടിക്കുറിപ്പാണ്. ‘ഞങ്ങളെവിടെ പരിപാടിയവതരിപ്പിച്ചാലും ഇങ്ങനെയാണല്ലോ ദൈവമേ…’ എന്നാണ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. പണി പാളി സോങിന് ഇരുവരും ചേര്‍ന്നൊരുക്കിയ ക്യൂട്ട് വേര്‍ഷന്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Previous articleമകൾക്കൊപ്പം പാട്ട് ആസ്വദിച്ചും പാടിയും പഠിപ്പിച്ചും ജോജു ജോർജ്; ക്യൂട്ട് വീഡിയോ
Next articleപ്രശസ്ത സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here