ഈ കാലഘട്ടത്തിൽ വിവാഹ ഷൂട്ടിന് വലിയ രീതിയിൽലുള്ള സ്വീകാര്യത നമ്മുടെ മലയാളികളുടെ ഇടയിൽ. വിവാഹം എന്നത് ഒരു മനുഷ്യന്റെ വെക്തി ജീവിതത്തിലെ വലിയ കാര്യമാണ്. അതിനു അടിസ്ഥാനമായി വെഡിങ് ഷൂട്ട്കൾ സിനിമാരംഗങ്ങളെ പോലും വെല്ലുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. കഥകളും പ്രണയവും പറയുന്ന ചിത്രങ്ങളും വിഡിയോകളുമാണ് പുതുതലമുറയ്ക്ക് പ്രിയം. സേവ് ദ് ഡേറ്റ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പല തരം ഷൂട്ടുകളുണ്ട് ഇന്ന്. അതിലെല്ലാം കഴിവു തെളിയിച്ച മികച്ച വെഡിങ് ഷൂട്ട് കമ്പനികളും ഉണ്ടു ഇന്നു കേരളത്തിൽ. ഓരോ ദിവസവും വെഡ്ഡിങ് ഷൂട്ടിൽ പുതിയ പുതിയ ട്രെന്റുകളും സ്റ്റൈലുകളും ആണ് ഇടം പിടിക്കുന്നു.
ഇപ്പോൾ ഇതാ പിനാക്കിൾ ഇവന്റ് പ്ലാനേഴ്സ് എന്ന വെഡിങ് ഷൂട്ട് കമ്പനി ചെയ്യ്ത ഒരു സേവ് ദി ഡേറ്റ് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റാം, ഗൗരി എന്നിവരുടെ സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിങ് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഡിസംബർ 20ന് ആണ് ഇവരുടെ വിവാഹം. അതിമനോഹരമായ ലൊക്കേഷനില്‍ നിർമ്മിച്ച ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റുടുത്തിരിക്കുകയാണ്. ഷൂട്ടിന് പശ്ചാത്തലമാക്കിയത് മനോഹരമായ കടൽത്തീരവും വെള്ളച്ചാട്ടവും ആണ്. പരസ്പരം പ്രണയം പറയുന്നു സുന്ദരമായ ചിത്രങ്ങളാണ് ഇവ. സോഷ്യൽ മീഡിയ ലോകത്തിന്റെ അഭിന്ദനങ്ങള്‍ ഏറ്റുവാങ്ങി വൈറലായിരിക്കുകയാണ് ഈ സേവ് ദ് ഡേറ്റ് ചിത്രങ്ങൾ.